ഡല്‍ഹിയില്‍ കോള്‍ സെന്റര്‍ ജീവനക്കാരി മരിച്ച നിലയില്‍
Saturday, January 5, 2013 7:56 AM IST
നോയിഡ: ഡല്‍ഹിയില്‍ കോള്‍ സെന്റര്‍ ജീവനക്കാരിയെ റോഡില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോയ യുവതിയെ കാണാതായിരുന്നു. ഉത്തര്‍പ്രദേശ്-ഡല്‍ഹി അതിര്‍ത്തിയില്‍ പെണ്‍കുട്ടിയുടെ വീടിന് സമീപം സെക്ടര്‍ 63 മേഖലയിലാണ് മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയ ശേഷം കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

സെക്ടര്‍ 65-ലെ ചോദ്പൂര്‍ കോളനിയിലാണ് പെണ്‍കുട്ടിയുടെ വീട്. വെള്ളിയാഴ്ച രാത്രി ഒന്‍പതിന് നാല് സഹപ്രവര്‍ത്തകര്‍ക്കൊപ്പമാണ് പെണ്‍കുട്ടി കോള്‍ സെന്ററില്‍ നിന്ന് പോയത്. രാത്രി വൈകിയും പെണ്‍കുട്ടി വീട്ടിലെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

ശനിയാഴ്ച പുലര്‍ച്ചെ പുഷ്ട മേഖലയില്‍ നിന്നാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ശരീരത്ത് മുറിവേറ്റ പാടുകളുണ്ടായിരുന്നു. മൃതദേഹം പോസ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പോലീസ് അന്വേഷണം ആരംഭിച്ചു.
Loading...