ബെര്‍ലിന്‍ ചലച്ചിത്രമേള: ബായി റി യാന്‍ ഹുവോ മികച്ച ചിത്രം
Sunday, February 16, 2014 6:46 AM IST
ബെര്‍ലിന്‍: ബെര്‍ലിന്‍ ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള സ്വര്‍ണക്കരടി ചൈനീസ് ചിത്രത്തിന്. ഡിയോ യിനാന്‍ എന്ന സംവിധായകന്റെ ബായി റി യാന്‍ ഹുവോ എന്ന ചിത്രമാണ് സ്വര്‍ണക്കരടി സ്വന്തമാക്കിയത്. ഇതേ ചിത്രത്തിലെ അഭിനയത്തിലൂടെ ലിയോ ഫാന്‍ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു.

ജാപ്പനീസ് ചിത്രമായ ചീസായി ഓച്ചി യിലെ അഭിനയത്തിന് ഹാരു കുരോക്കി മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു. ബോയിഹുഡ് എന്ന അമേരിക്കന്‍ സിനിമയുടെ സംവിധായകന്‍ റിച്ചാര്‍ഡ് ലിങ്ക്ലേറ്ററാണ് മികച്ച സംവിധായകന്‍.