ഇംഗ്ളണ്ട് താരം ഫ്രാങ്ക് ലാംപാര്‍ഡ് വിരമിച്ചു
Tuesday, August 26, 2014 6:49 AM IST
ലണ്ടന്‍: ഇംഗ്ളണ്ട് ഫുട്ബോള്‍ താരം ഫ്രാങ്ക് ലാംപാര്‍ഡ് രാജ്യാന്തര ഫുട്ബോളില്‍ നിന്നും വിരമിച്ചു. മുപ്പത്തിയാറുകാരനായ ലാംപാര്‍ഡ് ഇംഗ്ളണ്ടിനു വേണ്ടി 106 മത്സരങ്ങളില്‍ നിന്ന് 29 ഗോളുകള്‍ നേടിയിട്ടുണ്ട്. മാഞ്ചസ്റര്‍ സിറ്റിയുടെ താരമായ ലാംപാര്‍ഡ് ക്ളബ് ഫുട്ബോളില്‍ തുടരുമെന്നും അറിയിച്ചിട്ടുണ്ട്.

1999 ലാണ് ലാംപാര്‍ഡ് ഇംഗ്ളണ്ട് ഫുട്ബോള്‍ ടീമിലെത്തുന്നത്. കഴിഞ്ഞ ബ്രസീല്‍ ലോകകപ്പിലും ലാംപാര്‍ഡ് ഇംഗ്ളണ്ട് ടീമിനു വേണ്ടി കുപ്പായമണിഞ്ഞിരുന്നു.