വാർത്തകൾ വേഗമറിയാൻ ദീപികയുടെ പുതിയ മൊബൈൽ ആപ്പ്
Thursday, August 11, 2016 3:16 AM IST
വാർത്തകൾ അതിവേഗം നിങ്ങളുടെ മൊബൈൽ ഫോണിൽ എത്തിക്കാൻ ദീപികയുടെ പുതിയ മൊബൈൽ ആപ്ലിക്കേഷൻ. പഴയ ആപ്ലിക്കേഷനേക്കാൾ കൂടുതൽ സവിശേഷതകളാണ് പുതിയ ആപ്പിൽ ഒരുക്കിയിരിക്കുന്നത്. പഴയ ആപ്ലിക്കേഷനിൽ ഇനിമുതൽ അപ്ഡേഷൻ ഉണ്ടായിരിക്കില്ല. ഈ സാഹചര്യത്തിൽ പഴയ ആപ്ലിക്കേഷൻ ഇപ്പോഴും ഉപയോഗിക്കുന്നവർ എത്രയും വേഗം പുതിയ ആപ്പ് ഡൗൺലോഡ് ചെയ്യേണ്ടതാണ്.

<യ>പുതിയ ദീപിക മൊബൈൽ ആപ്പിന്റെ സവിശേഷതകൾ

പഴയ ആപ്ലിക്കേഷനിൽനിന്നു വ്യത്യസ്തമായി കൂടുതൽ സവിശേഷതകളാണ് പുതിയ ആപ്പിലുള്ളത്. കൂടുതൽ വേഗത്തിൽ ലേറ്റസ്റ്റ് ന്യൂസും മറ്റു വിഭാഗങ്ങളിലെ വാർത്തകളും ലോഡ് ചെയ്തു ലഭിക്കും. ഇതുകൂടാതെ വാർത്തകൾ അതിവേഗം വാട്സ് ആപ്പ് അടക്കമുള്ള സമൂഹമാധ്യമങ്ങളിലേക്കു ഷെയർ ചെയ്യാനും സാധിക്കും.

ഇന്റർനെറ്റ് കണക്ഷൻ ഇല്ലെങ്കിലും ഓഫ്ലൈൻ ആയി വാർത്ത വായിക്കാൻ സാധിക്കുമെന്നതാണ് മറ്റൊരു പ്രധാന സവിശേഷത. ഇതിനായി ആദ്യം ഇന്റർനെറ്റ് ഉപയോഗിച്ച് ആപ്പ് തുറക്കണം. പിന്നെ നെറ്റ് കണക്ഷൻ ഇല്ലെങ്കിലും ആപ്പിലുള്ള വാർത്തകൾ വായിക്കാം.

ദീപിക ഡോട്ട്കോമിലെ എല്ലാ വിഭാഗങ്ങളിലെയും വാർത്തകളും ലേഖനങ്ങളും കോളങ്ങളും പുതിയ ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വായനക്കാർക്ക് സൗകര്യപ്രദമായ രീതിയിൽ അക്ഷരങ്ങളുടെ വലുപ്പം ക്രമീകരിക്കാനും പ്രിയപ്പെട്ട സെക്ഷനുകൾ പെട്ടെന്നു ലഭിക്കുന്ന തരത്തിൽ ഹോംപേജ് ക്രമീകരിക്കാനും സൗകര്യമുണ്ട്. രാഷ്ട്രദീപിക ഡോട്ട്കോമിലെ വാർത്തകളും ദീപിക ആപ്പിൽ ലഭിക്കുമെന്നതാണു മറ്റൊരു പ്രത്യേകത.

ആൻഡ്രോയിഡ്, ഐഒഎസ്, ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിൽ ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്യാം. ആപ് സ്റ്റോറിൽ ദീപിക എന്നു സെർച്ച് ചെയ്താൽ രാഷ്ട്രദീപിക ലിമിറ്റഡിന്റെ ആപ്ലിക്കേഷൻ ലഭിക്കും. ഇനി വാർത്തകളും വിശേഷങ്ങളും പുതുമ ചോരാതെയെത്തട്ടെ, ഓരോ ഫോണിലും.

ദീപിക മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ <മ വൃലള=വേേു://ംംം.റലലുശസമ.രീാ/ഉലലുശസമഅുുെ.മെുഃ മേൃഴലേ=ബയഹമിസ>ഇവിടെ ക്ലിക്ക് ചെയ്യുക
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...