ബാർ കോഴക്കേസ്: കോടതി നിർദേശിച്ചാൽ ശക്‌തമായ അന്വേഷണം നടത്തുമെന്ന് ജേക്കബ് തോമസ്
Friday, August 26, 2016 10:39 PM IST
തിരുവനന്തപുരം: ബാർ കോഴക്കേസിൽ കോടതി അനുവദിച്ചാൽ ശക്‌തമായ അന്വേഷണം നടത്തുമെന്ന് വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ്. കേസ് മുൻ വിജിലൻസ് ഡയറക്ടർ ശങ്കർ റെഡ്ഡി അട്ടിമറിച്ചെന്ന് ആരോപിച്ച് എസ്പി ആർ. സുകേശൻ കോടതിയിൽ ഹർജി സമർപ്പിച്ചതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിജിലൻസ് ഇപ്പോൾ കൂട്ടിലടച്ച തത്തയല്ല. അഴിമതിക്കാർക്കെതിരെ അന്വേഷണം നടത്തുക എന്നതാണ് തന്റേയും വിജിലൻസിന്റേയും പണി. അതു ശരിയായ രീതിയിൽ നിർവഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.<യൃ><യൃ>ബാർ കോഴക്കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് ആർ. സുകേശൻ ശങ്കർ റെഡ്ഡിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. കേസ് ഡയറിയിൽ ശങ്കർ റെഡ്ഡി നിർബന്ധിച്ച് കൃത്രിമ നടത്തി. തെളിവുകൾ തിരസ്കരിച്ചു. കെ.എം. മാണിക്കെതിരെ കുറ്റപത്രം വേണമെന്ന് ആവശ്യപ്പെട്ട് താൻ നൽകിയ രണ്ടാമത്തെ വസ്തുത റിപ്പോർട്ട് തള്ളിയെന്നും സുകേശൻ ഹർജിയിൽ ആരോപിക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...