കൊച്ചിയിലെ ഗതാഗതക്കുരുക്കഴിയുന്നു; പാലാരിവട്ടം മേൽപ്പാലം തുറന്നു
Wednesday, October 12, 2016 3:20 AM IST
കൊച്ചി: കൊച്ചിയിലെ ഗതാഗത കുരുക്കിൽ വീർപ്പുമുട്ടുന്ന ജനങ്ങൾക്ക് ആശ്വാസമേകി പാലാരിവട്ടം മേൽപാലം തുറന്നു. പൊതുമരമാത്ത് മന്ത്രി ജി.സുധാകരൻ അധ്യക്ഷനായ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് പാലം ജനങ്ങൽക്കു സമർപ്പിച്ചത്.

വൈറ്റില–ഇടപ്പള്ളി ബൈപ്പാസിൽ പാലാരിവട്ടം സിഗ്നൽ ജംഗ്ഷനിലാണ് പാലം. 750 മീറ്റർ ദൈർഘ്യമുള്ള പാലം 40 കോടിയോളം രൂപ മുതൽ മുടക്കിയാണ് നിർമിച്ചിരിക്കുന്നത്. ശാസ്ത്രീയമായ വരുമാന രീതികൾ കണ്ടെത്തി ടോൾ പിരിവ് പൂർണമായും ഒഴിവാക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്നും സർക്കാർ പണികഴിപ്പിക്കുന്ന പാലങ്ങൾക്കും റോഡുകൾക്കും ടോൾ ഒഴിവാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.