തൃ​ശൂ​ർ ജി​ല്ല​യി​ലെ അ​ഞ്ചു പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ബു​ധ​നാ​ഴ്ച ഹ​ർ​ത്താ​ൽ
Tuesday, July 18, 2017 8:42 AM IST
തൃ​ശൂ​ർ: തൃ​ശൂ​ർ ജി​ല്ല​യി​ലെ അ​ഞ്ചു പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ബു​ധ​നാ​ഴ്ച ഹ​ർ​ത്താ​ൽ. പാ​വ​റ​ട്ടി​യി​ൽ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത് വി​ട്ട​യ​ച്ച യു​വാ​വ് ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് യു​ഡി​എ​ഫാ​ണ് ഹ​ർ​ത്താ​ലി​ന് ആ​ഹ്വാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. പാ​വ​റ​ട്ടി, ഏ​ങ്ങ​ണ്ടി​യൂ​ർ, വെ​ങ്കി​ട​ങ്ങ്, മു​ല്ല​ശേ​രി, എ​ള​വ​ള്ളി പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് ഹ​ർ​ത്താ​ൽ.

നേ​ര​ത്തെ, ഏ​ങ്ങ​ണ്ടി​യൂ​ർ സ്വ​ദേ​ശി വി​നാ​യ​ക് (19) ആ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ​നി​ന്നു പു​റ​ത്തി​റ​ങ്ങി​യ​തി​നു പി​ന്നാ​ലെ ജീ​വ​നൊ​ടു​ക്കി​യ​ത്. പോ​ലീ​സ് മ​ർ​ദ​നം മൂ​ല​മാ​ണ് വി​നാ​യ​ക് ജീ​വ​നൊ​ടു​ക്കി​യ​തെ​ന്ന് ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പെ​ണ്‍​കു​ട്ടി​യു​മാ​യി സം​സാ​രി​ച്ചെ​ന്നു പ​റ​ഞ്ഞ് വി​നാ​യ​കി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. പി​ന്നീ​ട് യു​വാ​വ് മാ​ന​സി​ക​മാ​യി ത​ക​ർ​ന്ന അ​വ​സ്ഥ​യി​ലാ​യി​രു​ന്നു. അ​തേ​സ​മ​യം, മാ​ല മോ​ഷ്ടാ​വാ​ണെ​ന്നു സം​ശ​യി​ച്ചാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​തെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

വി​നാ​യ​ക​ന്‍റെ സു​ഹൃ​ത്ത് ശ​ര​ത്തി​നെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. മോ​ഷ്ടാ​ക്ക​ളാ​ണെ​ന്ന് സ​മ്മ​തി​ക്ക​ണ​മെ​ന്ന് പോ​ലീ​സ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും മു​ടി നീ​ട്ടി​വ​ള​ർ​ത്തു​ന്ന വി​നാ​യ​ക​നോ​ട് മു​ടി വെ​ട്ട​ണ​മെ​ന്നു പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടെ​ന്നും സു​ഹൃ​ത്ത് ആ​രോ​പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.