സുപ്രീംകോടതി ചീഫ് ജസ്റ്റീസായി ദീപക് മിശ്ര ചുമതലയേറ്റു
Sunday, August 27, 2017 7:47 PM IST
ന്യൂഡൽഹി: സുപ്രീംകോടതിയുടെ നാല്‍പത്തിയഞ്ചാമത് ചീഫ് ജസ്റ്റീസായി ദീപക് മിശ്ര ഇന്ന് ചുമതലയേറ്റു. രാവിലെ രാഷ്ട്രപതി ഭവനിലായിരുന്നു സത്യപ്രതി‍ജ്ഞാ ചടങ്ങ്. ഒഡീഷയില്‍ നിന്നുളള മൂന്നാമത്തെ ചീഫ് ജസ്റ്റീസാണ് ദീപക് മിശ്ര.

വിവാദ ഉത്തരവുകളിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട ജ‍ഡ്ജിയാണ് ദീപക് മിശ്ര. തിയറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കിയ വിധി, അര്‍ധരാത്രിയില്‍ സിറ്റിങ് നടത്തി യാക്കൂബ് മേമന് വധശിക്ഷ നല്‍കാനുളള തീരുമാനം, നിര്‍ഭയക്കേസ് പ്രതികള്‍ വധശിക്ഷയല്ലാതെ മറ്റൊന്നും അര്‍ഹിക്കുന്നില്ലെന്ന വിധി, എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് ഇരുപത്തിനാല് മണിക്കൂറിനകം പൊലീസിന്‍റെ ഔദ്യോഗിക വെബ്സൈറ്റില്‍ അപ്‍ലോഡ് ചെയ്യണമെന്ന ഉത്തരവ്, തുടങ്ങിയവയാണ് ദീപക് മിശ്രയുടെ ബഞ്ചിൽ നിന്ന് വന്ന പ്രധാന ഉത്തരവുകൾ.

അടുത്തവര്‍ഷം ഒക്ടോബര്‍‌ രണ്ടുവരെയാണ് ദീപക്മിശ്രയുടെ കാലാവധി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.