യുവരാജിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് അഭിഭാഷകൻ
Wednesday, October 18, 2017 6:49 PM IST
ചണ്ഡിഗഡ്: ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിംഗിനനെതിരെ ഒരിടത്തും കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് യുവരാജിന്‍റെ അഭിഭാഷകൻ. യുവാരാജിനും സഹോദരനും അമ്മയ്ക്കുമെതിരേ ഗാർഹിക പീഡനക്കുറ്റം ആരോപിച്ച് യുവരാജിന്‍റെ സഹോദരൻ സൊരാവർ സിംഗിന്‍റെ ഭാര്യയും ബിഗ് ബോസ് ടിവി ഷോ മത്സരാർഥിയുമായിരുന്ന അകാൻഷ ശർമ നല്കിയ പരാതിയിൽ പോലീസ് കേസെടുത്തെന്ന് കഴിഞ്ഞ ദിവസം വാർത്തകൾ വന്നിരുന്നു.

പരാതിയെ സംബന്ധിച്ച് അന്വേഷിക്കുന്നതിന് സ്റ്റേഷനിൽ എത്തണമെന്ന് മാത്രമാണ് പോലീസ് ആവശ്യപ്പെട്ടിട്ടുള്ളതെന്നും മറിച്ച് വരുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും യുവതി നൽകിയ പരാതിപോലും നിലനിൽക്കില്ലെന്നും അഭിഭാഷകനായ ദമൻബീർ സിംഗ് വ്യക്തമാക്കി.

ഭർത്താവും ഭർത്യമാതാവും ഗർഭിണിയാകാൻ തന്നെ നിർബന്ധിച്ചുവെന്നും സന്പത്തിന്‍റെ പേരിൽ തന്നെ മാനസികമായി പീഡിപ്പിച്ചുവെന്നുമാണ് അകാൻഷയുടെ പരാതി. തന്നെ ഇവർ പീഡിപ്പിക്കുന്നത് യുവരാജ് മൗനിയായി കണ്ടുനിന്നതിനാണ് അദ്ദേഹത്തിനെതിരേയും പരാതി നൽകിയിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...