ബോ​ഡോ പെ​ണ്‍​കു​ട്ടി​ക​ൾ ജീ​ൻ​സ് ധ​രി​ക്കു​ന്ന​തു വി​ല​ക്കി പോ​സ്റ്റ​റു​ക​ൾ
Thursday, October 19, 2017 10:28 AM IST
ഗോ​ഹ​ട്ടി: ആ​സാ​മി​ൽ ബോ​ഡോ പെ​ണ്‍​കു​ട്ടി​ക​ൾ ജീ​ൻ​സ് ധ​രി​ക്കു​ന്ന​തു വി​ല​ക്കി​ക്കൊ​ണ്ടു പോ​സ്റ്റ​റു​ക​ൾ. ബോ​ഡോ​ലാ​ൻ​ഡ് ടെ​റി​ട്ടോ​റി​യ​ൽ കൗ​ണ്‍​സി​ലി​നു മേ​ൽ​ക്കൈ​യു​ള്ള മേ​ഖ​ല​ക​ളി​ലാ​ണു പോ​സ്റ്റ​റു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.

ഓ​ൾ ബോ​ഡോ സ്റ്റു​ഡ​ന്‍റ്സ് യൂ​ണി​യ​ൻ(​അ​ബ്സു) എ​ന്ന സം​ഘ​ട​ന​യു​ടെ പേ​രി​ലാ​ണു പോ​സ്റ്റു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​ട്ടു​ള്ള​ത്. ജീ​ൻ​സ് ഉ​പേ​ക്ഷി​ച്ചു പെ​ണ്‍​കു​ട്ടി​ക​ൾ പ​ര​ന്പ​രാ​ഗ​ത വ​സ്ത്ര​മാ​യ ഡൊ​ക്കോ​ണ ധ​രി​ക്ക​ണ​മെ​ന്നു പോ​സ്റ്റ​റി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു.

എ​ന്നാ​ൽ ഇ​ത്ത​ര​ത്തി​ൽ പോ​സ്റ്റ​റു​ക​ൾ പ​തി​പ്പി​ച്ച​തു​മാ​യി ബ​ന്ധ​മി​ല്ലെ​ന്നും സം​ഭ​വ​ത്തി​ൽ സം​ഘ​ട​നാ​ത​ല​ത്തി​ൽ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ടെ​ന്നും ഓ​ൾ ബോ​ഡോ സ്റ്റു​ഡ​ന്‍റ്സ് യൂ​ണി​യ​ൻ നേ​തൃ​ത്വം അ​റി​യി​ച്ചു. പ​ക്ഷേ, ത​ങ്ങ​ളു​ടെ സം​ഘ​ട​ന​യി​ലെ ചി​ല അം​ഗ​ങ്ങ​ളാ​ണു പോ​സ്റ്റ​ർ പ​തി​ച്ച​തി​നു പി​ന്നി​ലെ​ന്ന് അ​ബ്സു പ്ര​സി​ഡ​ന്‍റ് സൂ​ചി​പ്പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...