പാ​ക് ഭീ​ക​ര​ൻ ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ടു
Thursday, October 19, 2017 1:51 PM IST
ഇ​സ്‌​ലാ​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​നി​ലെ പ്ര​മു​ഖ ഭീ​ക​ര​ൻ അ​ഫ്ഗാ​നി​സ്ഥാ​നി​ൽ അ​മേ​രി​ക്ക​യു​ടെ ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ടു. പാ​ക്കി​സ്ഥാ​നി താ​ലി​ബാ​ൻ വി​ഭാ​ഗ​മാ​യ ജ​മാ​ത് ഉ​ൽ അ​ഹ്റാ​ർ നേ​താ​വ് ഒ​മ​ർ ഖാ​ലി​ദ് ഖൊ​റാ​സാ​നി​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. പാ​ക്കി​സ്ഥാ​നു​ള്ളി​ൽ നി​ര​വ​ധി ബോം​ബ് സ്ഫോ​ട​ന​ങ്ങ​ൾ ന​ട​ത്തി​യ​ത് ഒ​മ​ർ ഖാ​ലി​ദി​ന്‍റെ സം​ഘ​മാ​യി​രു​ന്നു.

അ​മേ​രി​ക്ക​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഒ​മ​റി​നൊ​പ്പം ഒ​മ്പ​ത് ഭീ​ക​ര​രും കൊ​ല്ല​പ്പെ​ട്ടു. ക​ഴി​ഞ്ഞ ആ​ഴ്ച​ക​ളി​ലാ​യി അ​മേ​രി​ക്ക അ​ഫ്ഗാ​നി​ൽ ഡ്രോ​ൺ ആ​ക്ര​മ​ണം വ​ർ​ധി​പ്പി​ച്ചി​രു​ന്നു. ആ​ക്ര​മ​ണ​ങ്ങ​ളി​ൽ നാ​ൽ​പ​തോ​ളം ഭീ​ക​ര​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...