ഡ​ൽ​ഹി​യി​ൽ നി​യ​മ​വി​ദ്യാ​ർ​ഥി വെ​ടി​യേ​റ്റു മ​രി​ച്ചു
Saturday, November 11, 2017 7:29 AM IST
ന്യൂ​ഡ​ൽ​ഹി: നോ​ർ​ത്ത് ഡ​ൽ​ഹി​യി​ൽ അ​ക്ര​മി​ക​ളു​മാ​യു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​ത്തി​നൊ​ടു​വി​ൽ നി​യ​മ​വി​ദ്യാ​ർ​ഥി വെ​ടി​യേ​റ്റു മ​രി​ച്ചു. ബി​ഹാ​ർ സ്വ​ദേ​ശി​യാ​യ ആ​ഷി​ഷ് ഭ​ര​ദ്വാ​ജ് (24) ആ​ണ് മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി 11.45 ന് ​ഹ​ർ​ദേ​വ് ന​ഗ​റി​ലെ ന​ലാ റോ​ഡി​ലാ​യി​രു​ന്നു സം​ഭ​വം.

ആ​ഷി​ഷും സു​ഹൃ​ത്തു​ക്ക​ളും റോ​ഡ​രി​കി​ൽ ഇ​രി​ക്കു​മ്പോ​ൾ ഇ​ര​ട്ട​ക്കു​ഴ​ൽ തോ​ക്കു​മാ​യെ​ത്തി​യൊ​രാ​ൾ മാ​റി​യി​രി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ‌ ആ​ഷി​ഷ് ഇ​തി​നെ എ​തി​ർ​ത്തു. വാ​ക്കു​ത​ർ​ക്ക​ത്തി​നൊ​ടു​വി​ൽ അ​ക്ര​മി ആ​ഷി​ഷി​നു നേ​ർ​ക്ക് വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. നെ​ഞ്ചി​ലേ​ക്കാ​ണ് നി​റ​യൊ​ഴി​ച്ച​ത്. സം​ഭ​വ​ത്തി​നു ശേ​ഷം അ​ക്ര​മി ബൈ​ക്കി​ൽ ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ച്ചു. എ​ന്നാ​ൽ ആ​ഷി​ഷി​ന്‍റെ സു​ഹൃ​ത്തു​ക്ക​ൾ ഇ​യാ​ളെ പി​ന്തു​ട​ർ​ന്ന് ത​ട​ഞ്ഞു. ഇ​തോ​ടെ അ​ക്ര​മി യു​വാ​ക്ക​ൾ​ക്കു നേ​രെ തോ​ക്കു​ചൂ​ണ്ടി ഭീ​ഷ​ണി മു​ഴ​ക്കു​ക​യും ര​ക്ഷ​പെ​ടു​ക​യും ചെ​യ്തു.

ആ​ഷി​ഷി​നെ സു​ഹൃ​ത്തു​ക്ക​ൾ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. സു​ഹൃ​ത്തു​ക്ക​ൾ ആ​ഷി​ഷു​മാ​യി പ​ത്തോ​ളം ഓ​ട്ടോ​റി​ക്ഷ​യ്ക്കു കൈ​കാ​ണി​ച്ചെ​ങ്ക​ലും ആ​രും സ​ഹാ​യി​ക്കാ​ൻ എ​ത്തി​യി​ല്ലെ​ന്ന് ഇ​വ​ർ പ​റ​യു​ന്നു. സം​ഭ​വം ന​ട​ന്ന് പ​തി​ന​ഞ്ചു മി​നി​റ്റു​ക​ൾ​ക്കു ശേ​ഷ​മാ​ണ് ആ​ഷി​ഷി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കാ​നാ​യ​ത്.

ബി​ഹാ​റി​ലെ ച​മ്പാ​ര​ൻ സ്വ​ദേ​ശി​യാ​യ ആ​ഷി​ഷ് ഗു​ഡ്ഗാ​വി​ലെ സ്വ​കാ​ര്യ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​യ​മം പ​ഠി​ക്കാ​നാ​യി എ​ത്തി​യ​താ​ണ്. ഗു​ഡ്ഗാ​വി​ൽ ബ​ന്ധു​വി​നൊ​പ്പ​മാ​ണ് താ​മ​സി​ച്ചു​വ​ന്ന​ത്. പേ​യിം​ഗ് ഗ​സ്റ്റാ​യി താ​മ​സി​ക്കാ​ൻ സൗ​ക​ര്യം ല​ഭി​ക്കു​മോ​യെ​ന്ന​റി​യാ​ൻ സു​ഹൃ​ത്തു​ക്ക​ൾ​ക്ക​രു​കി​ൽ എ​ത്തി​യ​താ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആരംഭിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...