ഇ​ന്ത്യ​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പാ​ക് പി​ടി​യി​ൽ
Saturday, November 11, 2017 12:37 PM IST
അ​ഹ​മ്മ​ദാ​ബാ​ദ്: പാ​ക്കി​സ്ഥാ​ൻ 24 ഇ​ന്ത്യ​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ പി​ടി​കൂ​ടി. ഗു​ജ​റാ​ത്ത് തീ​ര​ത്തു​നി​ന്നു​മാ​ണ് പാ​ക് നാ​വി​ക സേ​ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ പി​ടി​കൂ​ടി​യ​ത്. ഇ​വ​രു​ടെ നാ​ലു ബോ​ട്ടു​ക​ളും പി​ടി​ച്ചെ​ടു​ത്തു. സ​മു​ദ്രാ​തി​ർ​ത്തി ലം​ഘി​ച്ചെ​ന്നാ​രോ​പി​ച്ചാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ദി​വ​സം 55 ഇ​ന്ത്യ​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ​യാ​ണ് പാ​ക്കി​സ്ഥാ​ൻ അ​റ​സ്റ്റ് ചെ​യ്ത​ത്. ഒ​മ്പ​തു ബോ​ട്ടു​ക​ൾ പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തു. ക​ച്ചി​ൽ ജാ​ഖ്വ തീ​ര​ത്തി​നു സ​മീ​പം മ​ത്സ്യ​ബ​ന്ധ​ന​ത്തി​ലേ​ർ​പ്പെ​ട്ട​വ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യ്ക്കി​ടെ 79 ഇ​ന്ത്യ​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളാ​ണ് പാ​ക് പി​ടി​യി​ലാ​യ​ത്. 13 ബോ​ട്ടു​ക​ളും പി​ടി​ച്ചെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...