ബ്രസീലിനെ പിടിച്ചുക്കെട്ടി ഇംഗ്ലണ്ട്; ജർമനിക്കും സമനില
Tuesday, November 14, 2017 8:52 PM IST
ല​ണ്ട​ന്‍: അ​ന്താ​രാ​ഷ് ട്ര ​സൗ​ഹൃ​ദ ഫു​ട്‌​ബോ​ള്‍ മ​ത്സ​ര​ങ്ങ​ളി​ല്‍ ബ്ര​സീ​ലി​നും ജ​ര്‍​മ​നി​ക്കും സ​മ​നി​ല. ബ്ര​സീ​ലും യു​വ​താ​ര​ങ്ങ​ള്‍ നി​റ​ഞ്ഞ ഇം​ഗ്ല​ണ്ടും വെം​ബ്ലി​യി​ല്‍ ഏ​റ്റു​മു​ട്ടി​യ​പ്പോ​ള്‍ മ​ത്സ​രം ഗോ​ള്‍​ര​ഹി​ത സ​മ​നി​ല​യി​ല്‍ പി​രി​ഞ്ഞു. നെ​യ്മ​ർ ഉ​ൾ​പ്പെ​ട്ട ബ്ര​സീ​ലി​നെ പ്ര​തി​രോ​ധ​ത്തി​ലൂ​ന്നി​യാ​ണ് ഇം​ഗ്ല​ണ്ട് നേ​രി​ട്ട​ത്.

ജ​ർ​മ​നി​ക്കെ​തി​രെ ക​ളി​ച്ച ടീ​മി​ൽ നി​ന്ന് അ​ഞ്ചു മാ​റ്റ​ങ്ങ​ളു​മാ​യാ​ണ് ഇം​ഗ്ല​ണ്ട് സൗ​ഹൃ​ദ മ​ത്സ​ര​ത്തി​ന് ഇ​റ​ങ്ങി​യ​ത്. ലി​വ​ർ​പൂ​ൾ പ്ര​തി​രോ​ധ​താ​രം ജോ ​ഗോ​മ​സി​നെ ആ​ദ്യ ഇ​ല​വ​നി​ൽ ഇറക്കി. അ​തേ​സ​മ​യം, മു​ന്നേ​റ്റ​താ​രം ഡൊ​മി​നി​ക് സൊ​ളാ​ങ്ക​യ്ക്ക് അ​ര​ങ്ങേ​റ്റ​ത്തി​നു​ള്ള അ​വ​സ​ര​വും ഇം​ഗ്ല​ണ്ട് പ​രി​ശീ​ല​ക​ൻ ഗാ​രെ​ത് സൗ​ത്ത്ഗേ​റ്റ് ന​ൽ​കി.

ജ​ർ​മ​നി​യി​ലെ കൊ​ളോം​ഗ് സ്റ്റേ​ഡി​യ​ത്തി​ൽ ജ​ര്‍​മ​നി​യും ഫ്രാ​ൻ​സും ഏ​റ്റു​മു‌​ട്ടി​യ​പ്പോ​ൾ മ​ത്സ​രം 2-2 സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു. ഫ്രാ​ൻ​സി​ന് വേ​ണ്ടി അ​ല​ക്സാ​ണ​ട്രെ ലാ​കാ​സെ​റ്റെ(33,71) ഇ​ര​ട്ട ഗോ​ൾ നേ​ടി. ടി​മോ വെ​ർ​നെ​ർ(56), ലാ​ർ​സ് സ്റ്റി​ൻ​ഡി​ൽ(90) എ​ന്നി​വ​രി​ലൂ​ടെ ജ​ർ​മ​നി സ​മ​നി​ല പി​ടി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...