ലണ്ടനിലെ ഓ​ക്സ്ഫ​ഡ് സ്ട്രീ​റ്റി​ൽ വെ​ടി​വ​യ്പുണ്ടായിട്ടില്ലെന്ന് പോലീസ്; ഗതാഗതം പുനഃസ്ഥാപിച്ചു
Friday, November 24, 2017 10:13 PM IST
ല​ണ്ട​ൻ: ല​ണ്ട​നി​ലെ ഓ​ക്സ്ഫ​ഡ് സ്ട്രീ​റ്റി​ൽ വെ​ടി​വ​യ്പു നടന്നിട്ടില്ലെന്ന് പോലീസ് നിഗമനം. ആരെയും സംശയാസ്പദമായി കണ്ടെത്താൻ സാധിച്ചില്ലെന്നും ആർക്കും പരിക്കുകളേറ്റതായി വിവരമില്ലെന്നും അറിയിച്ച പോലീസ് തെരച്ചിൽ അവസാനിപ്പിക്കുകയും ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തു.വെ​ള്ളി​യാ​ഴ്ച പ്രാ​ദേ​ശി​ക സ​മ​യം 4.38 ന് ​ആ​യി​രു​ന്നു ഓ​ക്സ്ഫ​ഡ് സ്ട്രീ​റ്റി​ലും ഓ​ക്സ്ഫ​ഡ് സ​ർ​ക്ക​സ് ഭൂ​ഗ​ർ​ഭ റെ​യി​ൽ​വെ സ്റ്റേ​ഷ​നി​ലും വെടിവയ്പുണ്ടായെന്ന് വാർത്തകൾ വന്നത്.

ഇതേത്തുടർന്ന് സ്ഥലത്തേക്ക് നൂറുകണക്കിന് പോലീസ്-സുരക്ഷാ ഉദ്യോഗസ്ഥരാണ് പാഞ്ഞെത്തിയത്. സ്ഥലത്തിന്‍റെ നിയന്ത്രണം പൂർണമായും ഏറ്റെടുത്ത പോലീസ്, ജ​ന​ങ്ങ​ൾ പു​റ​ത്തി​റ​ങ്ങ​രു​തെ​ന്നും ഏതെങ്കിലും കെട്ടിടത്തിൽ അഭയം പ്രാപിക്കണമെന്നുമടക്കമുള്ള കർശ നിർദേശങ്ങൾ നൽകുകയും ചെയ്തു. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ഓ​ക്സ്ഫ​ഡ് സ​ർ​ക്ക​സ് ഭൂ​ഗ​ർ​ഭ റെ​യി​ൽ​വെ സ്റ്റേ​ഷ​നും സമീപത്തുള്ള മറ്റൊരു സ്റ്റേഷനും അടച്ചിട്ടിരുന്നു. ഇവിടുത്തെ നിരത്തുകളിലൂടെയുള്ള ഗതാഗതവും നിർത്തിവച്ചു.വെള്ളിയാഴ്ച ഈജിപ്തിലുണ്ടായ ഭീകരാക്രമണത്തിൽ 235 പേർ കൊല്ലപ്പെട്ടിരുന്നു. ഇതേത്തുടർന്ന് ലണ്ടൻ നഗരത്തിനുൾപ്പെടെ സുരക്ഷ കർശനമാക്കുകയും ചെയ്തിരുന്നു. അതിനിടെയാണ് നഗരത്തിൽ വെടിവയ്പു നടന്നെന്ന വാർത്തകൾ വന്നത്. വിവരമറിഞ്ഞ ജനങ്ങൾ ഓക്സ്ഫഡ് സ്ട്രീറ്റിലൂടെ ഭയന്ന് ഓടുന്നതിന്‍റെ ദൃശ്യങ്ങളും പുറത്ത് വന്നു.
വെടിവയ്പ് നടന്നെന്ന വാർത്തയെക്കുറിച്ച് അന്വേഷണം നടക്കുകയാണ്. ‘ബ്ലാക്ക് ഫ്രൈഡേ’ ഷോപ്പിങ്ങിനോടനുബന്ധിച്ച് വൻതിരക്കായിരുന്നു സ്ട്രീറ്റിലും സ്റ്റേഷനിലും അനുഭവപ്പെട്ടിരുന്നത്. ആയിരക്കണക്കിനു പേർ ഷോപ്പിങ്ങിന് എത്തിയിരുന്നു. എന്നാൽ നിലവിൽ ഭയപ്പെടാനുള്ള സാഹചര്യം നിലവിലില്ലെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...