കാഷ്മീരിൽ ബാങ്ക് വാനിനു നേരെ ഭീകരാക്രമണം: രണ്ട് ജീവനക്കാർ കൊല്ലപ്പെട്ടു
Monday, December 11, 2017 6:41 AM IST
ശ്രീനഗർ: ജമ്മു കാഷ്മീരിലെ ഷോഫിയാനിൽ ബാങ്ക് വാനിനു നേരെ ഭീകരർ നടത്തിയ ആക്രമണത്തിൽ രണ്ടു ജീവനക്കാർ കൊല്ലപ്പെട്ടു. ബാങ്കിലെ സുരക്ഷ ജീവനക്കാരാണ് കൊല്ലപ്പെട്ടത്. ബാങ്ക് ശാഖകളിൽ പണം നൽകിയ ശേഷം മടങ്ങുകയായിരുന്ന വാനിനു നേരെയാണ് ആക്രമണമുണ്ടായത്.

ജമ്മു ആൻഡ് കാഷ്മീർ ബാങ്കിന്‍റെ വാനിനു നേരെയാണ് ആക്രമണമുണ്ടായത്. വാനിൽനിന്നു പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് പോലീസ് അറിയിച്ചു. ആക്രമണത്തിൽ വാനിന്‍റെ ഡ്രൈവർക്കു പരിക്കേറ്റുവെന്നും പോലീസ് പറഞ്ഞു.

കഴിഞ്ഞ മേയിലും സമാനമായ സംഭവം കാഷ്മീരിൽ ഉണ്ടായിരുന്നു. കുൽഗാമിൽ ബാങ്ക് വാനിനു നേരെ ഭീകരർ നടത്തിയ ആക്രമണത്തിൽ അഞ്ച് പോലീസുകാരും രണ്ട് ബാങ്ക് സുരക്ഷ ജീവനക്കാരും കൊല്ലപ്പെട്ടിരുന്നു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...