ലീ​സ്റ്റ​റിൽ ര​ണ്ട് നി​ല കെ​ട്ടി​ട​ത്തി​ൽ സ്ഫോ​ട​നം; തീ​പി​ടി​ത്തം
Monday, February 26, 2018 4:53 AM IST
ലീ​സ്റ്റ​ർ: ഇം​ഗ്ല​ണ്ടി​ലെ ലീ​സ്റ്റ​റി​ൽ സ്ഫോ​ട​ന​വും തീ​പി​ടി​ത്ത​വും. ആറ് പേ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഇ​വ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.

ലീ​സ്റ്റ​റി​ലെ ഹി​ങ്ക്‌​ലി റോ​ഡി​ലെ ര​ണ്ട് നി​ല കെ​ട്ടി​ട​ത്തി​നാ​ണ് തീ​പി​ടി​ച്ച​ത്. ആ​റ് ഫ​യ​ർ എ​ൻ​ജി​നു​ക​ൾ സം​ഭ​വ​സ്ഥ​ല​ത്തു​ണ്ട്. തീ​പി​ടി​ത്ത​ത്തി​ന്‍റെ​യും സ്ഫോ​ട​ന​ത്തി​ന്‍റെ​യും കാ​ര​ണം അ​റി​വാ​യി​ട്ടി​ല്ല.

ഭീ​ക​ര​വാ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട യാ​തൊ​രു സൂ​ച​ന​യും നി​ല​വി​ൽ ഇ​ല്ലെ​ന്ന് പോ​ലീ​സ് വ​ക്താ​വ് പ​റ​ഞ്ഞു. മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി സ​മീ​പ​മു​ള്ള 60 വീ​ടു​ക​ളി​ൽ നി​ന്ന് ആ​ളു​ക​ളെ ഒ​ഴി​പ്പി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.