മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യെ അ​പ​മാ​നി​ച്ച ബി​ജെ​പി നേ​താ​വ് മാ​പ്പ് പ​റ​ഞ്ഞു
Friday, April 20, 2018 2:52 PM IST
ചൈ​ന്ന: വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​നി​ടെ മാ​ധ്യ​മ​പ്ര​ർ​ത്ത​ക​യോ​ട് ത​മി​ഴ്നാ​ട് ഗ​വ​ർ​ണ​ർ മോ​ശ​മാ​യി പെ​രു​മാ​റി​യ സം​ഭ​വ​ത്തി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യെ അ​പ​മാ​നി​ച്ച ബി​ജെ​പി നേ​താ​വ് എ​സ്.​വി. ശേ​ഖ​ർ മാ​പ്പു പ​റ​ഞ്ഞു. വ​നി​ത മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യെ അ​പ​മാ​നി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള ഫേ​സ്ബു​ക്ക് പോ​സ്റ്റ് ഷെ​യ​ർ ചെ​യ്ത​ത് വി​വാ​ദ​മാ​യ​തോ​ടെ​യാ​ണ് ശേ​ഖ​ർ മാ​പ്പു പ​റ​ഞ്ഞ​ത്.

സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ല്‍ ന​ട​ക്കു​ന്ന​തി​നെ​ക്കാ​ള്‍ ലൈം​ഗി​ക ചൂ​ഷ​ണം ന്യൂ​സ് റൂ​മി​ക​ളി​ലാ​ണ് ന​ട​ക്കു​ന്ന​ത്. സ്ത്രീ​ക്ക് ഉ​ന്ന​ത​ര്‍​ക്കൊ​പ്പം ശ​യി​ക്കാ​തെ മി​ക​ച്ച റി​പ്പോ​ര്‍​ട്ട​റോ, വാ​ര്‍​ത്താ​വ​താ​ര​ക​യോ ആ​കാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്നു​മാ​യി​രു​ന്നു ശേ​ഖ​റി​ന്‍റെ പോ​സ്റ്റ്. ത​മി​ഴ്നാ​ട്ടി​ൽ ഇ​ത്ത​ര​ക്കാ​ർ ധാ​ര​ള​മു​ണ്ടെ​ന്നും ശേ​ഖ​ർ പോ​സ്റ്റി​ൽ പ​റ​യു​ന്നു.

സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ ശേ​ഖ​ർ ഫേ​സ്ബു​ക്ക് പോ​സ്റ്റ് ഡി​ലീറ്റ് ചെ​യ്തി​രു​ന്നു. നേ​ര​ത്തെ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​യോ​ടെ മോ​ശ​മാ​യി പെ​രു​മാ​റി​യ​തി​ൽ ഗ​വ​ർ​ണ​റും മാ​പ്പ് പ​റ​ഞ്ഞി​രു​ന്നു. മോ​ശം പ​രാ​മ​ർ​ശ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍ ഇ​ന്ന് ചെ​ന്നൈ​യി​ലെ ബി​ജെ​പി ആ​സ്ഥാ​ന​ത്ത് പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...