ആ​ഴ്സീ​ൻ വെം​ഗ​ർ ആ​ഴ്സ​ണ​ൽ വി​ടു​ന്നു
Friday, April 20, 2018 3:37 PM IST
ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ൾ ക്ല​ബ് ആ​ഴ്സ​ണ​ലി​നെ 22 വ​ർ‌​ഷം പ​രി​ശീ​ലി​പ്പി​ച്ച ആ​ഴ്സീ​ൻ വെം​ഗ​ർ ക്ല​ബ് വി​ടു​ന്നു. സീ​സ​ണി​നൊ​ടു​വി​ൽ ക്ല​ബ് വി​ടും. പ​രി​ശീ​ല​ക സ്ഥാ​ന​മൊ​ഴി​യാ​നു​ള്ള ഉ​ചി​ത​മാ​യ സ​മ​യ​മാ​ണി​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. നി​ല​വി​ലെ ക​രാ​ർ പൂ​ർ​ത്തി​യാ​കാ​ൻ ഒ​രു വ​ർ​ഷം ബാ​ക്കി​നി​ൽ​ക്കെ​യാ​ണ് 68 വ​യ​സു​കാ​ര​നാ​യ വെം​ഗ​റു​ടെ തീ​രു​മാ​നം.

1996 മു​ത​ൽ ആ​ഴ്സ​ണ​ലി​ന്‍റെ പ​രി​ശീ​ല​ക​നാ​ണ് വെം​ഗ​ർ. മൂ​ന്നു പ്രീ​മി​യ​ർ ലീ​ഗ് കി​രീ​ട​വും 13 എ​ഫ്എ ക​പ്പ് ജ​യ​വും വെം​ഗ​റു​ടെ പ്ര​ധാ​ന​നേ​ട്ട​ങ്ങ​ളാ​ണ്. ഇം​ഗ്ലി​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ ഏ​റ്റ​വു​മ​ധി​കം മ​ൽ​സ​ര​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ പ​രി​ശീ​ല​ക​നെ​ന്ന റി​ക്കാ​ർ​ഡും വെം​ഗ​റു​ടെ പേ​രി​ലാ​ണ്. വെം​ഗ​റു​ടെ കീ​ഴി​ൽ 823 മ​ത്സ​ര​ങ്ങ​ളി​ൽ ഇ​റ​ങ്ങി​യ ആ​ഴ്സ​ണ​ൽ 473 ക​ളി ജ​യി​ക്കു​ക​യും 151 തോ​ൽ​വി നേ​രി​ടു​ക​യും ചെ​യ്തു.

2003–04 സീ​സ​ണി​ലാ​ണ് അ​വ​സാ​ന​മാ​യി ആ​ഴ്സ​ണ​ൽ പ്രീ​മി​യ​ർ ലീ​ഗ് ചാ​മ്പ്യ​ന്മാ​രാ​കു​ന്ന​ത്. ഒ​രു മ​ത്സ​രം പോ​ലും തോ​ൽ​ക്കാ​തെ ആ​ഴ്സ​ണ​ൽ അ​ന്ന് ക​പ്പു​യ​ർ​ത്തി​യ​ത്. അ​തി​നു​ശേ​ഷം ഇം​ഗ്ല​ണ്ടി​ലെ പ്ര​സ്റ്റീ​ജ് കി​രീ​ട​മാ​യ പ്രീ​മി​യ​ർ ലീ​ഗ് കി​രീ​ടം നേ​ടാ​ൻ ആ​ഴ്സ​ണി​ലി​ന് സാ​ധി​ച്ചി​രു​ന്നി​ല്ല. ആ​ഴ്സ​ണ​ലി​ന്‍റെ പ്ര​ക​ട​നം മോ​ശ​മാ​യ​പ്പോ​ഴും വെം​ഗ​റെ മാ​റ്റ​ണ​മെ​ന്ന് ആ​രാ​ധ​ക​ർ ശ​ബ്ദ​മു​യ​ർ​ത്തി​യ​പ്പോ​ഴും അ​ദ്ദേ​ഹ​ത്തി​ന്‍റെ സ്‌​ഥാ​ന​ത്തി​ന് ഇ​ള​ക്കം ത​ട്ടി​യി​രു​ന്നി​ല്ല.

ഈ ​സീ​സ​ണി​ൽ 54 പോ​യി​ന്‍റു​മാ​യി ആ​റാ​മ​താ​ണ് ആ​ഴ്സ​ണ​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...