വ​വ്വാ​ൽ പ​നി: മരണം അഞ്ചായി, സം​സ്ഥാ​ന​ത്ത് അ​തീ​വ ജാ​ഗ്ര​താ നി​ർ​ദേ​ശം
Sunday, May 20, 2018 7:44 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​ഴി​ക്കോ​ട് പ​ന്തീ​ര​ങ്ക​ര​യി​ൽ മൂ​ന്നു​പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ​ത് വ​വ്വാ​ലി​ലൂ​ടെ പ​ക​രു​ന്ന നി​പ്പ വൈ​റ​സ് ആ​ണെ​ന്നു സ്ഥി​രീ​ക​രി​ച്ചു. ഇ ​തോ​ടെ സം​സ്ഥാ​ന​ത്ത് ആ​രോ​ഗ്യ​വ​കു​പ്പ് അ​തീ​വ​ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി. വ​വ്വാ​ലു​ക​ളും മ​റ്റു പ​ക്ഷി​ക​ളും മൃ​ഗ​ങ്ങ​ളും ക​ടി​ച്ച പ​ഴ​വ​ർ​ഗ​ങ്ങ​ൾ ക​ഴി​ക്കാ​ൻ പാ ​ടി​ല്ലെ​ന്നാ​ണു ഡോ​ക്ട​ർ​മാ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

എ​ല്ലാ ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​മാ​രോ​ടും അ​ത​തു ദി​വ​സ​ത്തെ റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. മ​രി​ച്ച മൂ​ന്നു പേ​രു​ടെ ര​ക്ത സാ​മ്പി​ളു​ക​ൾ പൂ​ന ദേ​ശീ​യ വൈ​റോ​ള​ജി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് നി​പ്പ വൈ​റ​സ് സ്ഥി​രീ​ക​രി​ച്ച​ത്. സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​ണ് ഇ​ത്ത​രം വൈ​റ​സ്ബാ​ധ ക​ണ്ടെ​ത്തി​യ​ത്.

കോ​ഴി​ക്കോ​ട് പേ​രാ​മ്പ്ര​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ര​ണ്ടു പേ​ർ കൂ​ടി മ​രി​ച്ച​തോ​ടെ വൈ​റ​ൽ പ​നി ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം അ​ഞ്ചാ​യി. കൂ​ട്ടാ​ലി​ട സ്വ​ദേ​ശി ഇ​സ്മ​യി​ൽ, കു​ള​ത്തൂ​ർ സ്വ​ദേ​ശി വേ​ലാ​യു​ധ​ൻ എ​ന്നി​വ​രാ​ണ് ഇ​ന്ന് മ​രി​ച്ച​ത്. ത​ല​ച്ചോ​റി​ല്‍ അ​ണു​ബാ​ധ മൂ​ര്‍ഛി​ച്ച​താ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് വി​വ​രം. നേ​ര​ത്തെ പ​നി ബാ​ധി​ച്ച് ഒ​രു കു​ടും​ബ​ത്തി​ലെ മു​ന്നു​പേ​ർ മ​രി​ച്ചി​രു​ന്നു. ആ​ദ്യ​മ​ര​ണ​ങ്ങ​ള്‍ ന​ട​ന്ന സ്ഥ​ല​ങ്ങ​ളി​ല്‍​നി​ന്നും ദൂ​രെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ലു​ള്ള​വ​രാ​ണ് ഇ​പ്പോ​ള്‍ മ​രി​ച്ച ര​ണ്ട് പേ​രും. അ​തി​നാ​ൽ വൈ​റ​സ് കൂ​ടു​ത​ല്‍ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് പ​ട​രു​ന്നു​വെ​ന്ന ആ​ശ​ങ്ക​യു​ണ്ട്.

കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ അ​ഞ്ചു പേ​രും നാ​ലു പേ​ർ വി​വി​ധ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ചി​കി​ത്സ​യി​ലു​ണ്ട്. ഇ​വ​രി​ൽ അ ​ഞ്ചു​പേ​ർ ഒ​രേ പ്ര​ദേ​ശ​ത്തു​നി​ന്നു​ള്ള​വ​രാ​ണ്.

അ​പ​ക​ട​കാ​രി​യാ​യ നി​പ്പ വൈ​റ​സ് വ​വ്വാ​ലു​ക​ളി​ൽ​നി​ന്ന് മു​യ​ൽ, പ​ന്നി, പൂ​ച്ച തു​ട​ങ്ങി​യ ജീ​വി​ക​ളി​ലേ​ക്കും അ​വ​യി​ൽ നി​ന്നു മ​നു​ഷ്യ​രി​ലേ​ക്കും പി​ന്നീ​ടു മ​നു​ഷ്യ​രി​ൽ നി​ന്നു മ​നു​ഷ്യ​രി​ലേ​ക്കും പ​ക​രു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. മ​ര​ണ​കാ​ര​ണ​മാ​യ നി​പ്പ വൈ​റ​സി​നെ ആ​ദ്യം ക​ണ്ടെ​ത്തി​യ​ത് മ​ലേ​ഷ്യ​യി​ലാ​ണ്.

1998ൽ ​അ​വി​ടെ പ​ന്നി​ക​ൾ കൂ​ട്ട​ത്തോ​ടെ ച​ത്തൊ​ടു​ങ്ങി​യ​തി​നെ​ത്തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​യി​രു​ന്നു ഗു​രു​ത​ര​മാ​യ വൈ​റ​സ് ബാ​ധ​യാ​ണെ​ന്നു സ്ഥി​രീ ക​രി​ച്ച​ത്. പ​ന്നി​ക​ളെ കൂ​ട്ട​ത്തോ​ടെ കൊ​ന്നൊ​ടു​ക്കി​യെ​ങ്കി​ലും നൂ​റി​ല​ധി​കം മ​നു​ഷ്യ​രും വൈ​റ​സ് ബാ​ധ​യേ​റ്റു മ​രി​ച്ചു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...