അ​തി​ർ​ത്തി​യി​ൽ പാ​ക് ഒ​ളി​യാ​ക്ര​മ​ണം; ബി​എ​സ്എ​ഫ് ജ​വാ​ൻ കൊ​ല്ല​പ്പെ​ട്ടു
Tuesday, September 18, 2018 10:44 PM IST
ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​ർ അ​തി​ർ​ത്തി​യി​ൽ പാ​ക് സൈ​ന്യം ന​ട​ത്തി​യ ഒ​ളി​യാ​ക്ര​മ​ണ​ത്തി​ൽ ബി​എ​സ്എ​ഫ് ജ​വാ​ൻ കൊ​ല്ല​പ്പെ​ട്ടു. സാ​മ്പാ ജി​ല്ല​യി​ലെ രാം​ഗ​ഡ് സെ​ക്ട​റി​ലാ​യി​രു​ന്നു ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.

ചൊ​വ്വാ​ഴ്ച രാ​വി​ലെ 10.40 ന് ​പാ​ക് സൈ​ന്യം പ്ര​കോ​പ​ന​മി​ല്ലാ​തെ ഇ​ന്ത്യ​ൻ പോ​സ്റ്റു​ക​ൾ​ക്കു നേ​രെ വെ​ടി​യു​തി​ർ​ത്തെ​ന്ന് സൈ​നി​ക വ​ക്താ​വ് പ​റ​ഞ്ഞു. അ​തി​ർ​ത്തി​യി​ലെ വേ​ലി​ക്ക​രു​കി​ൽ പ​ട്രോ​ളിം​ഗ് ന​ട​ത്തു​മ്പോ​ഴാ​ണ് ജ​വാ​ന് വെ​ടി​യേ​റ്റ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.