സൊ​മാ​ലി​യ​യി​ല്‍ 35 അ​ല്‍ ഷ​ബാ​ബ് ഭീ​ക​ര​രെ സൈ​ന്യം വ​ധി​ച്ചു
Tuesday, September 25, 2018 4:59 AM IST
മൊ​ഗ​ദി​ഷു: തെ​ക്ക​ൻ സോ​മാ​ലി​യ​യി​ലെ ഷ​ബെ​ല്ലേ മേ​ഖ​ല​യി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ 35 അ​ല്‍ ഷ​ബാ​ബ് ഭീ​ക​ര​രെ സൈ​ന്യം വ​ധി​ച്ചു. ആ​ഫ്രി​ക്ക​ന്‍ യൂ​ണി​യ​ന്‍ സേ​ന​യു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് സൈ​ന്യം ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ഭീ​കര​രു​ടെ പ്ര​ത്യാ​ക്ര​മ​ണ​ത്തി​ല്‍ ഒ​രു സൈ​നി​ക​ൻ കൊ​ല്ല​പ്പെ​ട്ടു.

ആ​ഗോ​ള ഭീ​ക​ര​സം​ഘ​ട​ന​യാ​യ അ​ല്‍ ക്വ​യ്ദ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​വ​രാ​ണ് അ​ല്‍-​ഷ​ബാ​ബ്. ഗ​റി​ല്ലാ മാ​തൃ​ക​യി​ല്‍ ആ​ക്ര​മ​ണ​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ച്ചു സ​ർ​ക്കാ​റി​നെ അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണ് അ​ൽ ഷ​ബാ​ബ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...