മി​റാ​ൻ​ഡ ര​ക്ഷ​ക​നാ​യി; അ​ർ​ജ​ന്‍റീ​ന​ക്കെ​തി​രെ ബ്ര​സീ​ലി​ന് ജ​യം
Wednesday, October 17, 2018 3:13 AM IST
ജി​ദ്ദ: സൗ​ദി അ​റേ​ബ്യ​യി​ൽ ന​ട​ന്ന സൗ​ഹൃ​ദ ഫു​ട്ബോ​ൾ പോ​രാ​ട്ട​ത്തി​ൽ അ​ർ​ജ​ന്‍റീ​ന​ക്കെ​തി​രെ ബ്ര​സീ​ലി​ന് ജ​യം. ഇ​ഞ്ചു​റി ടൈ​മി​ൽ നേ​ടി​യ ഏ​ക ഗോ​ളി​ലാ​ണ് ബ്ര​സീ​ൽ ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്. 93-ാം മി​നി​റ്റി​ൽ പ്ര​തി​രോ​ധ​ക്കാ​ര​ന്‍ മി​റാ​ന്‍​ഡ​യാ​ണ് കാ​ന​റി​ക​ളു​ടെ ജ​യം കു​റി​ച്ച ഗോ​ൾ നേ​ടി​യ​ത്. നെ​യ്മ​ര്‍ എ​ടു​ത്ത കോ​ര്‍​ണ​ര്‍ കി​ക്ക് മി​റാ​ന്‍​ഡ അ​ര്‍​ജ​ന്റീ​ന​യി​ന്‍ വ​ല​യി​ലേ​ക്ക് ത​ല​കൊ​ണ്ട് ചെ​ത്തി​യി​ട്ടു.

ബ്ര​സീ​ൽ മ​ൽ​സ​ര​ത്തി​ലു​ട​നീ​ളം സ​മ്പൂ​ർ​ണ ആ​ധി​പ​ത്യം പു​ല​ർ​ത്തി. മ​ൽ​സ​രം തു​ട​ങ്ങി​യ​ത് മു​ത​ൽ പ​ന്ത​ട​ക്ക​ത്തി​ലും പാ​സു​ക​ളി​ലും ബ്ര​സീ​ൽ ഏ​റെ മു​ന്നി​ലാ​യി​രു​ന്നു. നെ​യ്മ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ബ്ര​സീ​ലി​യ​ന്‍ മു​ന്നേ​റ്റ​നി​ര അ​ര്‍​ജ​ന്‍റീ​ന​ൻ ഗോ​ള്‍​മു​ഖ​ത്തേ​ക്ക് ആ​ക്ര​മ​ണം ന​ട​ത്തി​യെ​ങ്കി​ലും പ്ര​തി​രോ​ധ​ത്തി​ല്‍ ത​ട്ടി​ത്ത​ക​ര്‍​ന്നു.

നി​ശ്ചി​ത സ​മ​യം അ​വ​സാ​നി​ച്ച​പ്പോ​ഴും ബ്ര​സീ​ലി​ന് അ​ർ​ഹി​ച്ച ഗോ​ൾ സ്വ​ന്ത​മാ​ക്കാ​നാ​യി​ല്ല. ഇ​തോ​ടെ മ​ൽ​സ​രം സ​മ​നി​ല​യി​ലേ​ക്ക് നീ​ങ്ങു​മെ​ന്നു തോ​ന്നി​ച്ചു​വെ​ങ്കി​ലും മി​റാ​ന്‍​ഡ​യു​ടെ മി​ന്നും ഗോ​ളി​ൽ ബ്ര​സീ​ൽ‌ ജ​യം നേ​ടു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.