കേ​ര​ളം യു​എ​ഇ​യു​ടെ ഹൃ​ദ​യ​ത്തി​ന​ടു​ത്ത്: ഷെ​യ്ക്ക് ന​ഹ്യാ​ൻ
Friday, October 19, 2018 1:17 AM IST
ദു​ബാ​യ്: കേ​ര​ളം യു​എ​ഇ​യു​ടെ ഹൃ​ദ​യ​ത്തോ​ട് അ​ടു​ത്തു​നി​ൽ​ക്കു​ന്ന ജ​ന​ത​യാ​ണ്. കേ​ര​ള​ത്തെ പി​ന്തു​ണ​യ്ക്കു​ന്ന​തി​നു അ​വ​രെ അ​ടു​ത്ത​റി​യു​ന്ന​വ​ർ എ​ന്ന നി​ല​യി​ൽ‌ യു​എ​ഇ സ​മൂ​ഹ​വും നേ​താ​ക്ക​ളും ഒ​ത്തു​ചേ​ർ​ന്ന​താ​യും ഷെ​യ്ക്ക് ന​ഹ്യാ​ൻ ബി​ൻ മു​ബാ​റ​ക് അ​ൽ ന​ഹ്യാ​ൻ പ​റ​ഞ്ഞു. യു​എ​ഇ​യി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​ങ്കെ​ടു​ത്ത സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

യു​എ​ഇ​യ്ക്കു കേ​ര​ള​ത്തോ​ടു​ള്ള സ്നേ​ഹ​വും പ്ര​തി​പ​ത്തി​യു​മാ​ണ് ഷെ​യ്ക്ക് ന​ഹ്യാ​ന്‍റെ വാ​ക്കു​ക​ളി​ൽ പ്ര​ക​ട​മാ​യ​തെ​ന്ന് പി​ണ​റാ​യി പ​റ​ഞ്ഞു. എ​ല്ലാ ഏ​തി​ർ​പ്പു​ക​ളെ​യും മ​റി​ക​ട​ന്ന് കേ​ര​ളം ഈ ​പ്ര​തി​സ​ന്ധി​യെ മ​റി​ക​ട​ക്കും. സം​സ്ഥാ​ന​ത്തി​ന്‍റെ പ​ത​നം ഒ​രു​കാ​ര​ണ​ത്താ​ലും അ​നു​വ​ദി​ക്കി​ല്ല. പ്ര​ള​യ ദു​ര​ന്ത​ത്തെ മു​ൻ​നി​ർ​ത്തി കു​ട്ടി​ക​ൾ ഭാ​വി​യി​ൽ ന​മ്മെ കു​റ്റ​പ്പെ​ടു​ത്താ​ൻ ഇ​ട​യാ​വ​രു​ത്. ആ​ർ​ക്കും ന​മ്മ​ളെ ത​ക​ർ​ക്കാ​ൻ ക​ഴി​യി​ല്ല. നാം ​ഒ​ന്നി​ച്ച് പു​തി​യ കേ​ര​ളം കെ​ട്ടി​പ്പ​ടു​ക്കു​മെ​ന്നും പി​ണ​റാ​യി പ​റ​ഞ്ഞു.

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ആ​ൻ​ഡ് ക​ൾ​ച്ച​റ​ൽ സെ​ന്‍റ​റി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ ര​ണ്ടാ​യി​ര​ത്തോ​ളം ആ​ളു​ക​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്.​മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ഒ​രു മാ​സ​ത്തെ ശ​മ്പ​ളം ന​ൽ​ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ആ​വ​ർ​ത്തി​ച്ച് അ​ഭ്യ​ർ​ഥി​ക്കു​ക​യും ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.