കൊ​ളം​ബി​യ​യി​ൽ മ​ണ്ണി​ടി​ച്ചി​ൽ: ഒ​ൻ​പ​ത് മ​ര​ണം
Monday, October 22, 2018 10:48 AM IST
ബൊ​ഗോ​ട്ട: കൊ​ളം​ബി​യ​യി​ൽ ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്നു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​ൽ അ​ഞ്ച് കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ ഒ​ൻ​പ​ത് പേ​ർ മ​രി​ച്ചു. തു​റ​മു​ഖ ന​ഗ​ര​മാ​യ വ​ട​ക്ക​ൻ കൊ​ളം​ബി​യ​യി​ലെ ബാ​ര​ൻ​കേ​ബ​ർ​മെ​ജ​യി​ലാ​ണ് സം​ഭ​വം. പ്രാ​ദേ​ശി​ക സ​മ​യം ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു അ​പ​ക​ടം.

പ്ര​ദേ​ശ​ത്തെ വീ​ടു​ക​ളു​ടെ മു​ക​ളി​ലേ​ക്ക് മ​ണ്ണ് ഇ​ടി​ഞ്ഞു വി​ഴു​ക​യാ​യി​രു​ന്നു. അ​ഞ്ച് പേ​രെ കാ​ണാ​താ​യി. ഇ​വ​ർ​ക്കാ​യി തെ​ര​ച്ചി​ൽ ന​ട​ത്തി​വ​രി​ക​യാ​ണെ​ന്ന് അ​ഗ്നി​ശ​മ​ന​സേ​ന ഉ​ദ്യോ​ഗ​സ്ഥ​ൻ അ​ല​ക്സാ​ണ്ട​ർ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.