സിബിഐയെ മോദി രാഷ്ട്രീയ വിരോധം തീർക്കാൻ ആയുധമാക്കിയെന്ന് രാഹുൽ
Monday, October 22, 2018 11:17 AM IST
ന്യൂഡൽഹി: സിബിഐ സ്പെഷൽ ഡയറക്ടർക്കെതിരായ അഴിമതിക്കേസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ വിമർശനവുമായി കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. സിബിഐയെ മോദി രാഷ്ട്രീയവിരോധം തീർക്കാനുള്ള ആയുധമാക്കിയിരിക്കുകയാണ്. കോഴവാങ്ങിയതിന് പിടിക്കപ്പെട്ടത് പ്രധാനമന്ത്രിയുടെ കണ്ണിലുണ്ണിയായ ഉദ്യോഗസ്ഥനെന്നും രാഹുൽ ട്വീറ്റ് ചെയ്തു.

കഴിഞ്ഞ ദിവസമാണ് അ​ഴി​മ​തി​ക്കേ​സി​ൽ സ്പെ​ഷ​ൽ ഡ​യ​റ​ക്ട​ർ രാ​കേ​ഷ് അ​സ്താ​ന​യ്ക്കെ​തി​രേ സിബിഐ കേ​സെ​ടു​ത്തത്. അ​സ്താ​ന അ​ന്വേ​ഷി​ക്കു​ന്ന ക​ള്ള​പ്പ​ണക്കേസി​ൽ കു​റ്റാ​രോ​പി​ത​നാ​യ വ്യ​വ​സാ​യി മോ​യി​ൻ ഖു​റേ​ഷി​യി​ൽ നി​ന്ന് കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്ന് ആ​രോ​പി​ച്ചാ​ണ് അ​സ്താ​ന​യ്ക്കെ​തി​രേ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.