ക​ടു​വ വേ​ട്ട: പ്ര​തി​ക​ൾ​ക്കു മൂ​ന്ന് വ​ർ​ഷം ത​ട​വും പി​ഴ​യും
Wednesday, November 14, 2018 8:35 PM IST
കൊ​ച്ചി: മൂ​ന്നാ​റി​ൽ ക​ടു​വ വേ​ട്ട ന​ട​ത്തി​യ കേ​സി​ൽ ര​ണ്ടു പ്ര​തി​ക​ളെ മൂ​ന്നു വ​ർ​ഷം ക​ഠി​ന ത​ട​വി​നും 10,000 രൂ​പ പി​ഴ അ​ട​യ്ക്കാ​നും ശി​ക്ഷ വി​ധി​ച്ചു. ഇ​ടു​ക്കി മ​ഞ്ഞ​പ്പെ​ട്ടി നെ​ടും​ക​ണ്ടം പാ​ല​ക്ക​ൽ ഗി​രീ​ഷ്, ഉ​ടു​ന്പ​ൻ​ചോ​ല പാ​റ​ത്തോ​ട് ചീ​ങ്ക​ല്ലേ​ൽ സി​ബി ജോ​സ് എ​ന്നി​വ​രെ​യാ​ണ് എ​റ​ണാ​കു​ളം സി​ജെ​എം കോ​ട​തി ശി​ക്ഷി​ച്ച​ത്.

കേ​സി​ലെ മ​റ്റു പ്ര​തി​ക​ളാ​യ നാ​ലു പേ​രെ വെ​റു​തെ വി​ട്ടു. ഇ​ടു​ക്കി സ്വ​ദേ​ശി​ക​ളാ​യ കെ.​ബി. ബോ​ബ​ൻ, കു​ര്യ​ൻ തോ​മ​സ്, ബാ​ബു ജോ​സ​ഫ്, ഡെ​ലി​ക്ട് കെ.​പോ​ൾ എ​ന്നി​വ​രെ​യാ​ണ് വെ​റു​തെ വി​ട്ട​ത്. വ​ന​മേ​ഖ​ല​യി​ൽ ക​ട​ന്നു ക​ടു​വ​യെ വേ​ട്ട​യാ​ടി കൊ​ന്നു തു​ക​ലെ​ടു​ത്തെ​ന്നാ​യി​രു​ന്നു കേ​സ്. 2005 ലാ​യി​രു​ന്നു സം​ഭ​വം. ആ​ദ്യം വ​നം വ​കു​പ്പ് അ​ന്വേ​ഷി​ച്ച കേ​സ് പി​ന്നീ​ട് സി​ബി​ഐ ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.