ഷാനവാസിന്‍റെ നിര്യാണത്തിൽ അനുശോചനമറിയിച്ച് മുഖ്യമന്ത്രി
Wednesday, November 21, 2018 7:56 AM IST
തിരുവന്തപുരം: കോൺഗ്രസ് നേതാവ് എം.ഐ.ഷാനവാസിന്‍റെ നിര്യാണത്തിൽ അനുശോചനമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്‍റെ വികസനത്തിന് ശ്രദ്ധ കേന്ദ്രീകരിച്ച രാഷ്ട്രീയ നേതാവായിരുന്നു ഷാനവാസെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

കേരള രാഷ്ട്രീയം കണ്ട ഏറ്റവും ശക്തനായ രാഷ്ട്രീയ നേതാവായിരുന്നു ഷാനവാസെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഒരു ജേഷ്ഠ സഹോദരനെയാണ് തനിക്ക് നഷ്ടമായതെന്നും അദ്ദേഹം വ്യക്തമാക്കി.

കോൺഗ്രസിന്‍റെ എക്കാലത്തെയും പകരം വയ്ക്കാനില്ലാത്ത നേതാവായിരുന്നു ഷാനവാസെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും കോൺഗ്രസ് പ്രസ്ഥാനത്തിനും കേരള രാഷ്ട്രീയത്തിനും നികത്താനാവാത്ത നഷ്ട്മാണ് ഷാനവാസിന്‍റെ വിയോഗമെന്ന് മുൻ കെപിസിസി അധ്യക്ഷൻ വി.എം.സുധീരനും പറഞ്ഞു.

ബെന്നിബഹനാൻ, എം.ബി.രാജേഷ് എം.പി, എ.കെ.ശശീന്ദ്രൻ എംഎൽഎ തുടങ്ങി നിരവധി രാഷ്ട്രീയ നേതാക്കൾ അനുശോചനം രേഖപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.