കോ​ൺ​ഗ്ര​സി​ന് വോ​ട്ട് ചെ​യ്ത് ബി​ജെ​പി​യെ വി​ജ​യി​പ്പി​ക്ക​രു​ത്: കേ​ജ​രി​വാ​ൾ
Saturday, January 12, 2019 3:42 AM IST
ന്യൂ​ഡ​ൽ​ഹി: വ​രു​ന്ന ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സി​നു വോ​ട്ടു​ചെ​യ്യു​ക എ​ന്നാ​ൽ ബി​ജെ​പി​യെ വി​ജ​യി​പ്പി​ക്കു​ക എ​ന്ന​താ​ണ് അ​ർ​ഥ​മെ​ന്ന് ആ​വ​ർ​ത്തി​ച്ച് ആം ​ആ​ദ്മി നേ​താ​വ് അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ. കേ​ന്ദ്ര​ത്തി​ലെ ഭ​ര​ണ​ക്കാ​രെ പ​രാ​ജ​യ​പ്പെ​ടു​ത്തു​ക എ​ന്ന ഉ​ത്ത​ര​വാ​ദി​ത്വം ഡ​ൽ​ഹി​യി​ലെ ഏ​ഴ് ലോ​ക്സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലും പാ​ർ​ട്ടി നി​ർ​വ​ഹി​ക്കു​മെ​ന്നും ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​തി​പ​ക്ഷ സ​ഖ്യ​ത്തി​ൽ ചേ​രു​മെ​ന്ന വാ​ർ​ത്ത​ക​ൾ​ക്കി​ടെ​യാ​ണ് കേ​ജ​രി​വാ​ൾ കോ​ൺ​ഗ്ര​സി​നെ​തി​രെ ആ​ഞ്ഞ​ടി​ച്ച​ത്. ക​ഴി​ഞ്ഞ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി 46 ശ​ത​മാ​നം വോ​ട്ടും എ​എ​പി 33 ശ​ത​മാ​ന​വും കോ​ൺ​ഗ്ര​സ് 15 ശ​ത​മാ​നം വോ​ട്ടു​മാ​ണ് നേ​ടി​യ​ത്. അ​ടു​ത്തി​ടെ ന​ട​ന്ന സ​ർ​വെ​യി​ൽ ബി​ജെ​പി​ക്ക് അ​വ​രു​ടെ വോ​ട്ട് വി​ഹി​ത​ത്തി​ൽ 10 ശ​ത​മാ​നം കു​റ​വു​ണ്ടാ​കു​മെ​ന്നാ​ണ് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. നി​ങ്ങ​ൾ വോ​ട്ട​ർ​മാ​രെ ക​ണ്ട് ഈ 10 ​ശ​ത​മാ​നം വോ​ട്ട് എ​എ​പി​ക്ക് ന​ൽ​കാ​ൻ ആ​വ​ശ്യ​പ്പെ​ട​ണം. അ​ങ്ങ​നെ​യെ​ങ്കി​ൽ എ​ല്ലാ ലോ​ക്സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലും എ​എ​പി​ക്ക് ജ​യി​ക്കാ​ൻ സാ​ധി​ക്കും.

കോ​ൺ​ഗ്ര​സ് വോ​ട്ട് ന​ൽ​കു​ക എ​ന്നാ​ൽ ബി​ജെ​പി വി​ജ​യി​പ്പി​ക്കു​ക എ​ന്ന​താ​ണ് അ​ർ​ഥ​മെ​ന്നും ജ​ന​ങ്ങ​ൾ​ക്ക് വി​ശ​ദീ​ക​രി​ച്ചു ന​ൽ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം പാ​ർ​ട്ടി പ്രാ​ദേ​ശി​ക നേ​താ​ക്ക​ളോ​ടാ​യി പ​റ​ഞ്ഞു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടേ​യും അ​മി​ത് ഷാ​യു​ടേ​യും ഏ​കാ​ധി​പ​ത്യം അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള സ​മ​യ​മാ​ണി​തെ​ന്നും കേ​ജ​രി​വാ​ൾ കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.