നാ​വ് വ​രു​ത്തി​യ വി​ന; പാ​ണ്ഡ്യ​ക്കു പ​ര​സ്യ ന​ഷ്ട​വും
Saturday, January 12, 2019 9:06 PM IST
ന്യൂ​ഡ​ൽ​ഹി: സ്ത്രീ​വി​രു​ദ്ധ പ​രാ​മ​ര്‍​ശം ന​ട​ത്തി​യ ഹ​ര്‍​ദി​ക് പാ​ണ്ഡ്യ​യെ സ​സ്പെ​ൻ​ഷ​നു പി​ന്നാ​ലെ പ​ര​സ്യ​ബ്രാ​ൻ​ഡു​ക​ളും കൈ​യൊ​ഴി​യു​ന്നു. പു​രു​ഷ ഷേ​വിം​ഗ് റേ​സ​ർ ക​മ്പ​നി​യാ​യ ജി​ല്ല​റ്റ് പാ​ണ്ഡ്യ​യു​മാ​യു​ള്ള ക​രാ​ർ അ​വ​സാ​നി​പ്പി​ച്ചു. പാ​ണ്ഡ്യ​യു​ടെ പ​രാ​മ​ർ​ശ​ങ്ങ​ൾ ക​മ്പ​നി​യു​ടെ മൂ​ല്യ​ങ്ങ​ൾ​ക്ക് നി​ര​ക്കു​ന്ന​ത​ല്ല. മ​റ്റൊ​രു തീ​രു​മാ​നം ഉ​ണ്ടാ​കു​ന്ന​തു​വ​രെ പാ​ണ്ഡ്യ​യു​മാ​യു​ള്ള ക​രാ​ർ അ​വ​സാ​നി​പ്പി​ക്കു​ക​യാ​ണെ​ന്ന് ക​മ്പ​നി വ​ക്താ​വ് അ​റി​യി​ച്ചു. പാ​ണ്ഡ്യ​ക്ക് ജില്ലറ്റ് ഉ​ൾ​പ്പെ​ടെ ഏ​ഴ് ബ്രാ​ൻ​ഡു​ക​ളു​മാ​യാ​ണ് ക​രാ​ർ ഉ​ണ്ടാ​യി​രു​ന്ന​ത്.

ഒ​രു സ്വ​കാ​ര്യ ടെ​ലി​വി​ഷ​ന്‍ ഷോ​യി​ലെ പ​രി​പാ​ടി​യി​ല്‍ സ്ത്രീ​വി​രു​ദ്ധ പ​രാ​മ​ര്‍​ശം ന​ട​ത്തി​യ​താ​ണ് ഇ​രു​വ​രെ​യും പ്ര​തി​ക്കൂ​ട്ടി​ലാ​ക്കി​യ​ത്. ര​ണ്ടു പേ​രെ​യും ബി​സി സി​ഐ ര​ണ്ടു മ​ല്‍​സ​ര​ങ്ങ​ളി​ല്‍ നി​ന്നു സ​സ്പെ​ൻ​ഡ് ചെ​യ്ത​തി​നെ തു​ട​ർ​ന്ന് ഇ​രു​വ​രും ഓ​സ്ട്രേ​ലി​യ​യി​ൽ​നി​ന്നും നാ​ട്ടി​ലേ​ക്കു മ​ട​ങ്ങി. ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഇ​രു​വ രെ​യും ഉ​ൾ​പ്പെ​ടു​ത്തി​ല്ലെ​ന്ന് നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

ഇ​തി​നു​ശേ​ഷ​മാ​ണ് ബി​സി​സി​ഐ​യു​ടെ ന​ട​പ​ടി വ​ന്ന​ത്. ഇ​തോ​ടെ​യാ​ണ് ഇ​രു​വ​രെ​യും നാ​ട്ടി​ലേ​ക്കു തി​രി​ച്ച​യ​യ്ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ഏ​ഷ്യ ക​പ്പി​നു​ശേ​ഷം ഇ​ന്ത്യ​ൻ ടീ​മി​ലേ​ക്കു തി​രി​ച്ചെ​ത്തി​യ പാ​ണ്ഡ്യ​ക്കേ​റ്റ ​അ​പ്ര​തീ​ക്ഷി​ത തി​രി​ച്ച​ടി​യാ​ണ് ഈ ​വി​വാ​ദ​പ​രാ​മ​ർ​ശം കൊ​ണ്ടു സം​ഭ​വി​ച്ചി​രി​ക്കു​ന്ന​ത്. ടെ​സ്റ്റ് പ​ര​ന്പ​ര​യി​ലെ അ​വ​സാ​ന ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ലേ​ക്കു​ള്ള ടീ​മി​ൽ പാ​ണ്ഡ്യ​യെ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു. എ​ന്നാ​ൽ മ​ത്സ​ര​ങ്ങ​ളി​ലൊ​ന്നി​ലും ഇ​റ​ങ്ങി​യി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.