പാലക്കാട്ട് ചാക്കിൽ കെട്ടി പെൺകുഞ്ഞിന്‍റെ മൃതദേഹം: അന്വേഷണം പുരോഗമിക്കുന്നു
Thursday, January 17, 2019 1:31 PM IST
പാ​ല​ക്കാ​ട്: ഒ​ല​വ​ക്കോ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പം ചാ​ക്കി​ലാ​ക്കി ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ പെ​ണ്‍​കു​ഞ്ഞി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്നു. മൂ​ന്നു വ​യ​സ് പ്രാ​യ​മു​ള്ള പെ​ണ്‍​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്.

കുട്ടിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നത്. ത​ല​യി​ലും ചെ​റി​യ പ​രി​ക്കു​ണ്ട്. എ​ന്നാ​ൽ ഇ​ത് മ​ര​ണ​കാ​ര​ണ​മ​ല്ല. കു​ട്ടി​യു​ടെ ക​ഴു​ത്തി​ൽ ഏ​ല​സ് കെ​ട്ടി​യി​ട്ടു​ണ്ട്. ഇ​തി​ൽ അ​റ​ബി വാ​ക്കാ​ണ് എ​ഴു​തി​യി​ട്ടു​ള്ള​ത്. അ​തി​നാ​ൽ മുസ്‌ലിം പ​ശ്ചാ​ത്ത​ല​മു​ള്ള കു​ട്ടി​യാ​ണെ​ന്ന് പോലീസ് സംശയിക്കുന്നുണ്ട്.

ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് താ​ണാ​വ് മേ​ൽ​പ്പാ​ല​ത്തി​നു സ​മീ​പം ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്ന നി​ല​യി​ൽ ചാ​ക്കു​കെ​ട്ട് ക​ണ്ടെ​ത്തി​യ​ത്. തുടർന്ന് നടത്തിയ പരിശോധനതയിൽ മൂന്ന് ദിവസം പഴക്കമുള്ള പെൺകുഞ്ഞിന്‍റെ മൃതദേഹമാണെന്ന് പോലീസ് തിരിച്ചറിഞ്ഞു.

ഡി​വൈ​എ​സ്പി ജി.​ഡി. വി​ജ​യ​കു​മാ​ർ, പാ​ല​ക്കാ​ട് നോ​ർ​ത്ത് പോ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ സി. ​അ​ല​വി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അന്വേഷണം പു​രോ​ഗ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.