കേ​ന്ദ്ര​മ​ന്ത്രി ര​വി​ശ​ങ്ക​ർ പ്ര​സാ​ദ് ആ​ശു​പ​ത്രി വി​ട്ടു
Thursday, January 17, 2019 3:01 PM IST
ന്യൂ​ഡ​ൽ​ഹി: എ​യിം​സി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന കേ​ന്ദ്ര​മ​ന്ത്രി ര​വി​ശ​ങ്ക​ർ പ്ര​സാ​ദ് ആ​ശു​പ​ത്രി വി​ട്ടു. ശ്വാ​സ ത​ട​സം നേ​രി​ട്ട​തി​നെ തു​ട​ർ​ന്നു തി​ങ്ക​ളാ​ഴ്ച​യാ​ണ് ര​വി​ശ​ങ്ക​ർ പ്ര​സാ​ദി​നെ എ​യിം​സി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

ആ​രോ​ഗ്യ നി​ല തൃ​പ്തി​ക​ര​മാ​യ​തി​നെ തു​ട​ര്‍​ന്നാ​ണ് ര​വി​ശ​ങ്ക​ർ പ്ര​സാ​ദ് ആ​ശു​പ​ത്രി വി​ട്ട​ത്. അ​തേ​സ​മ​യം ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ​യെ​എ​ച്ച് വ​ൺ എ​ൻ വ​ൺ ബാ​ധ​ത​യെ തു​ട​ർ​ന്ന് എ​യിം​സി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

ബു​ധ​നാ​ഴ്ച​യാ​ണ് അ​മി​ത് ഷാ​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ നി​ല മെ​ച്ച​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു.

ബി​ജെ​പി ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാം​ലാ​ലും ക​ടു​ത്ത പ​നി​യും ശ്വാ​സ ത​ട​സ​വും മൂ​ലം നോ​യി​ഡ​യി​ലെ കൈ​ലാ​ഷ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.