റോ​ഡ് ലേ​വ​ർ അ​രീ​ന​യി​ൽ റോ​ജ​ർ ഫെ​ഡ​റ​ർ​ക്ക് "സെ​ഞ്ചു​റി’
Friday, January 18, 2019 12:25 PM IST
സി​ഡ്നി: ഓ​സ്ട്രേ​ലി​യ​യി​ലെ പ്ര​സി​ദ്ധ​മാ​യ റോ​ഡ് ലേ​വ​ർ അ​രീ​ന​യി​ൽ 100 മ​ത്സ​രം പൂ​ർ​ത്തി​യാ​ക്കി റോ​ജ​ർ ഫെ​ഡ​റ​ർ. അ​മേ​രി​ക്ക​യു​ടെ ടെ​യ്ല​ർ ഫ്രി​റ്റ്സി​നെ​തി​താ​യ മ​ത്സ​ര​ത്തോ​ടെ​യാ​ണ് ഫെ​ഡെ​ക്സ് നാ​ഴി​ക​ക്ക​ല്ല് പി​ന്നി​ട്ട​ത്.

മ​ത്സ​ര​ത്തി​ൽ 6-2, 7-5, 6-2 എ​ന്ന സ്കോ​റി​ന് ഫ്രി​റ്റ്സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി ഫെ​ഡ​റ​ർ നാ​ലാം റൗ​ണ്ടി​ൽ ക​ട​ന്നു. മെ​ൽ​ബ​ണ്‍ പാ​ർ​ക്കി​ന്‍റെ സെ​ന്‍റ​ർ കോ​ർ​ട്ടാ​ണ് റോ​ഡ് ലേ​വ​ർ അ​രീ​ന. 20 ത​വ​ണ​യാ​ണ് ഫെ​ഡ​റ​ർ ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ണി​ൽ റാ​ക്ക​റ്റേ​ന്തി​യ​ത്. ഇ​തി​ൽ ആ​റു സീ​സ​ണി​ൽ കി​രീ​ടം ഷോ​ക്കേ​സി​ലെ​ത്തി​ക്കാ​ൻ അ​ദ്ദേ​ഹ​ത്തി​നു ക​ഴി​ഞ്ഞു.

ഇ​ത് 63-ാം ത​വ​ണ​യാ​ണ് ഫെ​ഡ​റ​ർ ഒ​രു ഗ്രാ​ൻ​സ്ളാം ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ നാ​ലാം റൗ​ണ്ടി​ൽ ക​ട​ക്കു​ന്ന​ത്. മെ​ൽ​ബ​ണ്‍ പാ​ർ​ക്കി​ൽ ക​ളി​ച്ച 110 മ​ത്സ​ര​ങ്ങ​ളി​ൽ 97 എ​ണ്ണം ജ​യി​ക്കാ​നും ഫെ​ഡ​റ​ർ​ക്കാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.