കൊ​ളം​ബി​യ​ൻ പോ​ലീ​സ് അ​ക്കാ​ദ​മി സ്ഫോ​ട​നം; മ​ര​ണം 21 ആ​യി
Friday, January 18, 2019 1:04 PM IST
ബൊ​ഗോ​ട്ട: കൊ​ളം​ബി​യ​ൻ ത​ല​സ്ഥാ​ന​മാ​യ ബൊ​ഗോ​ട്ട​യി​ലെ പോ​ലീ​സ് കേ​ഡ​റ്റ് ട്രെ​യി​നിം​ഗ് അ​ക്കാ​​ദ​മി​ക്കു നേ​രെ​യു​ണ്ടാ​യ കാ​ർ ബോം​ബ് ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 21 ആ​യി. സ്ഫോ​ട​ന​ത്തി​ൽ 68 പേ​ർ​ക്കു പ​രി​ക്കേ​റ്റു.

വ്യാ​ഴാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. 80 കി​ലോ​ഗ്രാം സ്ഫോ​ട​ക വ​സ്തു​ക്ക​ൾ നി​റ​ച്ച വാ​ഹ​ന​മാ​ണ് പൊ​ട്ടി​ത്തെ​റി​ച്ച​തെ​ന്ന് പ്ര​തി​രോ​ധ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഭീ​ക​രാ​ക്ര​മ​ണ​മാ​ണ് ന​ട​ന്ന​തെ​ന്നും വ​ക്താ​വ് വ്യ​ക്ത​മാ​ക്കി. സ്ഫോ​ട​ന​ത്തി​ന്‍റെ ആ​ഘാ​ത​ത്തി​ൽ പ​രി​സ​ര​പ്ര​ദേ​ശ​ത്തു​ള്ള കെ​ട്ടി​ട​ങ്ങ​ളു​ടെ ജ​ന​ലു​ക​ളും വാ​തി​ലു​ക​ളും ത​ക​ർ​ന്നു.

നാ​ഷ​ണ​ൽ ലി​ബ​റേ​ഷ​ൻ ആ​ർ​മി റി​ബ​ലു​ക​ളാ​ണ് ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ലെ​ന്നാ​ണു സൂ​ച​ന. സ്ഫോ​ട​നം ന​ട​ന്ന സ്ഥ​ലം കൊ​ളം​ബി​യ പ്ര​സി​ഡ​ന്‍റ് ഇ​വാ​ൻ ഡു​ക്യൂ സ​ന്ദ​ർ​ശി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.