ശ​ബ​രി​മ​ല: പു​ന​പ​രി​ശോ​ധ​നാ ഹ​ര്‍​ജി​ക​ളിൽ തീ​യ​തി നി​ശ്ച​യി​ച്ചി​ട്ടി​ല്ലെ​ന്ന് സു​പ്രീം​കോ​ട​തി
Tuesday, January 22, 2019 1:37 PM IST
ന്യൂ​ഡ​ൽ​ഹി: ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ പു​നഃ​പ​രി​ശോ​ധ​നാ ഹ​ർ​ജി​ക​ൾ പ​രി​ഗ​ണി​ക്കു​ന്ന​തി​നു​ള്ള തീ​യ​തി നി​ശ്ച​യി​ച്ചി​ട്ടി​ല്ലെ​ന്ന് സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ന്‍ ഗൊ​ഗോ​യ്. എ​പ്പോ​ൾ പ​രി​ഗ​ണി​ക്കു​മെ​ന്ന് പ​റ​യാ​ൻ ക​ഴി​യി​ല്ല. അ​ഞ്ചം​ഗ ബെ​ഞ്ചി​ലെ ജ​സ്റ്റീ​സ് ഇ​ന്ദു മ​ൽ​ഹോ​ത്ര തി​രി​കെ എ​ത്തി​യ​തി​ന് ശേ​ഷം തീ​രു​മാ​നി​ക്കു​മെ​ന്നും ചീ​ഫ് ജ​സ്റ്റീ​സ് അ​റി​യി​ച്ചു. ജ​സ്റ്റി​സ് ഇ​ന്ദു മ​ല്‍​ഹോ​ത്ര ജ​നു​വ​രി 30 വ​രെ അ​വ​ധി​യി​ലാ​ണെ​ന്ന് ചീ​ഫ് ജ​സ്റ്റി​സ് പ​റ​ഞ്ഞു.

ശ​ബ​രി​മ​ല യു​വ​തീ​പ്ര​വേ​ശം സം​ബ​ന്ധി​ച്ച ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ച് വി​ധി​ക്കെ​തി​രെ​യു​ള്ള പു​നഃ​പ​രി​ശോ​ധ​നാ ഹ​ർ​ജി​ക​ൾ സു​പ്രിം കോ​ട​തി ഇ​ന്നു പ​രി​ഗ​ണി​ക്കാ​നി​രു​ന്ന​താ​ണ്. ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചി​ലെ അം​ഗ​മാ​യ ജ​സ്റ്റി​സ് ഇ​ന്ദു മ​ല്‍​ഹോ​ത്ര മെ​ഡി​ക്ക​ല്‍ അ​വ​ധി​യി​ല്‍ ആ​യ​തി​നാ​ല്‍ ഇ​തു മാ​റ്റു​ക​യാ​യി​രു​ന്നു. ഹ​ര്‍​ജി​ക്കാ​രു​ടെ അ​ഭി​ഭാ​ഷ​ക​ൻ കേ​സ് പ​രാ​മ​ര്‍​ശി​ച്ച​പ്പോ​ഴാ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ പീ​ന്നീ​ടു തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്ന് ചീ​ഫ് ജ​സ്റ്റീ​സ് വ്യ​ക്ത​മാ​ക്കി​യ​ത്.

ശ​ബ​രി​മ​ല കേ​സി​ലെ റി​ട്ട് ഹ​ര്‍​ജി​ക​ള്‍ ഫെ​ബ്രു​വ​രി ഫെ​ബ്രു​വ​രി എ​ട്ടി​ന് സു​പ്രീം​കോ​ട​തി പ​രി​ഗ​ണി​ക്കു​ന്ന കേ​സു​ക​ളു​ടെ സാ​ധ്യ​താ പ​ട്ടി​ക​യി​ലു​ണ്ടെ​ന്നാ​ണ് വി​വ​രം. എ​ന്നാ​ൽ പു​ന​പ​രി​ശോ​ധ​നാ ഹ​ര്‍​ജി​ക​ൾ എ​ന്ന് പ​രി​ഗ​ണി​ക്കു​മെ​ന്ന കാ​ര്യ​ത്തി​ൽ ഇ​പ്പോ​ഴും വ്യ​ക്ത​ത വ​ന്നി​ട്ടി​ല്ല. ഹൈ​ക്കോ​ട​തി​യി​ലെ 23 ഹ​ർ​ജി​ക​ൾ സു​പ്രീം​കോ​ട​തി​യി​ലേ​ക്കു മാ​റ്റാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ൽ​കി​യ​തു​ൾ​പ്പെ​ടെ നി​ര​വ​ധി ഹ​ർ​ജി​ക​ളു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.