ഓ​പ്പ​റേ​ഷ​ൻ ത​ണ്ട​റി​ൽ ത​ട്ടി വീ​ണ് പോ​ലീ​സ്: സം​സ്ഥാ​ന​ത്തെ സ്റ്റേ​ഷ​നു​ക​ളി​ൽ വ്യാ​പ​ക ക്ര​മ​ക്കേ​ട്
Tuesday, January 22, 2019 7:11 PM IST
തിരുവ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ല്‍ സാ​മ്പ​ത്തി​ക ത​ട്ടി​പ്പും അ​ന​ധി​കൃ​ത ഇ​ട​പാ​ടു​ക​ളും വ്യാ​പ​ക​മെ​ന്ന വി​വ​ര​ത്തേ​ത്തു​ട​ർ​ന്ന് പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ വി​ജി​ല​ന്‍​സ് ന​ട​ത്തു​ന്ന മി​ന്ന​ല്‍ പ​രി​ശോ​ധ​ന തു​ട​രു​ന്നു. വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ല്‍ നി​ന്ന് രേ​ഖ​ക​ളി​ല്ലാ​തെ സ്വ​ര്‍​ണ​വും കേ​സി​ല്‍​പെ​ടാ​ത്ത വാ​ഹ​ന​ങ്ങ​ളും മൊ​ബൈ​ല്‍ ഫോ​ണു​ക​ളും സ്വ​ർ​ണ​വും ക​ണ്ടെ​ത്തി.

പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഇ​ട​യി​ൽ കൈ​ക്കൂ​ലി​യും മാ​ഫി​യ ബ​ന്ധ​വും വ​ർ​ധി​ക്കു​ന്നു​വെ​ന്ന ഇ​ന്‍റ​ലി​ജ​ന്‍റ്സ് റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു വി​ജി​ല​ൻ​സ് സം​ഘ​ങ്ങ​ൾ മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. "ഓ​പ്പ​റേ​ഷ​ന്‍ ത​ണ്ട​ര്‍' എ​ന്ന പേ​രി​ലാ​ണ് സം​സ്ഥാ​ന​ത്തെ 53 പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ല്‍ വി​ജി​ല​ന്‍​സ് സം​ഘം മി​ന്ന​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

കാ​സ​ര്‍​ഗോ​ഡ് ബേ​ക്ക​ല്‍, കോ​ഴി​ക്കോ​ട് ടൗ​ണ്‍ എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ല്‍ കേ​സും രേ​ഖ​യു​മി​ല്ലാ​തെ സ്വ​ര്‍​ണം പി​ടി​ച്ചു​വ​ച്ച​താ​യി ക​ണ്ടെ​ത്തി. കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ല്‍ 80,000 രൂ​പ​യു​ടെ​യും കോ​ഴി​ക്കോ​ട് പ​യ്യോ​ളി​യി​ല്‍ 57,000 രൂ​പ​യു​ടെ​യും ടൗ​ൺ സ്റ്റേ​ഷ​നി​ൽ 3,000 രൂ​പ​യു​ടെ​യും ക്ര​മ​ക്കേ​ടു​ക​ൾ സ്ഥി​രീ​ക​രി​ച്ചു.

പ​ല സ്റ്റേ​ഷ​നു​ക​ളി​ല്‍ നി​ന്നും മൊ​ബൈ​ല്‍ ഫോ​ണു​ക​ളും മ​റ്റും വി​ജി​ല​ൻ​സ് സം​ഘം പി​ടി​ച്ചെ​ടു​ത്തു. നി​ര​വ​ധി സ്റ്റേ​ഷ​നു​ക​ളി​ൽ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് കേ​സു​ക​ള്‍ നി​യ​മ വി​രു​ദ്ധ​മാ​യി ഒ​ത്തു​തീ​ര്‍​പ്പാ​ക്കി​യി​ട്ടു​ണ്ട്. ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യ സ്റ്റേ​ഷ​നു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് വി​ജി​ല​ന്‍​സ് ഡ​യ​റ​ക്ട​ര്‍ ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന് റി​പ്പോ​ര്‍​ട്ട് ന​ല്‍​കു​മെ​ന്നാ​ണ് വി​വ​രം.

പ​ല​യി​ട​ത്തും 2012ന് ​ശേ​ഷം ക്വാ​റി, മ​ണ​ല്‍ മാ​ഫി​യ​ക​ള്‍​ക്കെ​തി​രെ കേ​സെ​ടു​ത്തി​ട്ടി​ല്ലെ​ന്നും വി​ജി​ല​ൻ​സ് സം​ഘം ക​ണ്ടെ​ത്തി. ഇ​ടു​ക്കി ജി​ല്ല​യി​ലെ അ​ടി​മാ​ലി, ക​ട്ട​പ്പ​ന, കാ​ഞ്ഞാ​ർ സ്റ്റേ​ഷ​നു​ക​ളി​ലും വ​ൻ ക്ര​മ​ക്കേ​ടാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഇ​വി​ടെ​യും തീ​ർ​പ്പാ​ക്കാ​ത്ത കേ​സു​ക​ളും സ​മ​ൻ​സു​ക​ളും കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണെ​ന്ന് പ​രി​ശോ​ധ​ന​യി​ൽ വ്യ​ക്ത​മാ​യി.

അ​ടി​മാ​ലി സ്റ്റേ​ഷ​നി​ലും രേ​ഖ​ക​ളി​ൽ​പ്പെ​ടാ​ത്ത സ്വ​ർ​ണം ക​ണ്ടെ​ത്തു​ക​യും പ​ണം വാ​ങ്ങി കേ​സ് ഒ​ത്തു​തീ​ർ​പ്പാ​ക്കി​യ​തി​ന്‍റെ തെ​ളി​വു​ക​ൾ ക​ണ്ടെ​ത്തു​ക​യും ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.