റാ​വു​വി​നെ മൂ​ല​യി​ലി​രു​ത്തി സു​പ്രീം കോ​ട​തി; സി​ബി​ഐ ഉ​ന്ന​ത​ന് ഒ​രു ദി​വ​സ​ത്തെ ത​ട​വും ഒ​രു ല​ക്ഷം പി​ഴ​യും
Tuesday, February 12, 2019 2:03 PM IST
ന്യൂ​ഡ​ല്‍​ഹി: കോ​ട​തി നി​ർ​ദേ​ശം മ​റി​ക​ട​ന്ന് ഉ​ദ്യോ​ഗ​സ്ഥ​നെ സ്ഥ​ലം​മാ​റ്റി​യ സി​ബി​ഐ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​നും മു​ൻ ഇ​ട​ക്കാ​ല ഡ​യ​റ​ക്ട​റു​മാ​യ എം.​നാ​ഗേ​ശ്വ​ർ റാ ​വു​വി​നെ ഒ​രു ദി​വ​സം ത​ട​വി​നു ശി​ക്ഷി​ച്ച് സു​പ്രീം കോ​ട​തി. റാ​വു​വി​ന്‍റെ ന​ട​പ​ടി കോ​ട​തി​യ​ല​ക്ഷ്യ​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ കോ​ട​തി ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും വി​ധി​ച്ചു. സി​ബി​ഐ ഡ​യ​റ​ക്ട​ർ ഓ​ഫ് പ്രോ​സി​ക്യൂ​ഷ​ൻ എ​സ്. ഭ​സു റാ​മും കേ​സി​ൽ കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി.

ഇ​ദ്ദേ​ഹ​ത്തി​നും ഒ​രു ല​ക്ഷം രൂ​പ​യും ഒ​രു ദി​വ​സ​ത്തെ ത​ട​വു​മാ​ണ് ശി​ക്ഷി​ച്ച​ത്. കോ​ട​തി പി​രി​യും​വ​രെ ഇ​രു​വ​രും പു​റ​ത്തു​പോ​ക​രു​തെ​ന്നാ​യി​രു​ന്നു ശി​ക്ഷ. ഇ​തൊ​രു കേ​വ​ല പി​ഴ​വ​ല്ലെ​ന്നും മ​ന​പൂ​ർ​വ​മാ​യ അ​നു​സ​ര​ണ​ക്കേ​ടാ​ണെ​ന്നും ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ൻ ഗോ​ഗോ​യി അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് ചൂ​ണ്ടി​ക്കാ​ട്ടി. ഇ​രു​വ​രോ​ടും കോ​ട​തി​യു​ടെ മൂ​ല​യി​ലേ​ക്ക് മാ​റി​യി​രി​ക്കാ​ൻ ചീ​ഫ് ജ​സ്റ്റീ​സ് പ​റ​ഞ്ഞു. കോ​ട​തി പി​രി​യും​വ​രെ പു​റ​ത്തു​പോ​ക​രു​തെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. ഒ​രാ​ഴ്ച​യ്ക്ക​കം പി​ഴ തു​ക കെ​ട്ടി​വെ​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ട്ടു. റാ​വു​വി​ന്‍റെ സ​ർ​വീ​സി​ൽ ഇ​ക്കാ​ര്യം രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്നും കോ​ട​തി നി​ർ​ദേ​ശി​ച്ചു.

ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ക്ഷ​മി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് അ​റ്റോ​ണി ജ​ന​റ​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​യി. ഇ​തു​വ​രെ യാ​തൊ​രു ആ​ക്ഷേ​പ​ങ്ങ​ളു​മി​ല്ലാ​ത്ത, മി​ക​ച്ച ട്രാ​ക്ക് റി​ക്കാ​ർ​ഡു​ള്ള ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് നാ​ഗേ​ശ്വ​ര റാ​വു. അ​തി​നാ​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ മാ​പ്പ​പേ​ക്ഷ പ​രി​ഗ​ണി​ച്ച് കോ​ട​തി​യി​ൽ നി​ന്നും ദ​യ ഉ​ണ്ടാ​ക​ണ​മെ​ന്നും അ​റ്റോ​ർ​ണി ജ​ന​റ​ൽ കെ.​കെ വേ​ണു​ഗോ​പാ​ൽ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ മാ​പ്പ​പേ​ക്ഷ പ​രി​ഗ​ണി​ക്കാ​നാ​വി​ല്ലെ​ന്ന് ചീ​ഫ് ജ​സ്റ്റീ​സ് വ്യ​ക്ത​മാ​ക്കി. ഇ​വ​രെ ത​ങ്ങ​ൾ​ക്ക് 30 ദി​വ​സ​ത്തേ​ക്ക് ജ​യി​ലേ​ക്ക് അ​യ​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​യി​രു​ന്നു ചീ​ഫ് ജ​സ്റ്റീ​സി​ന്‍റെ രൂ​ക്ഷ​മാ​യ പ്ര​തി​ക​ര​ണം. റാ​വു​വി​ന്‍റെ ശി​ക്ഷ സു​പ്രീം കോ​ട​തി​യു​ടെ ച​രി​ത്ര​ത്തി​ലെ ത​ന്നെ അ​പൂ​ർ​വ സം​ഭ​വ​മാ​യി.

റാ​വു ന​ൽ​കി​യ മാ​പ്പ് അ​പേ​ക്ഷ ത​ള്ളി​യാ​യി​രു​ന്നു കോ​ട​തി ശി​ക്ഷി​ച്ച​ത്. ബി​ഹാ​റി​ലെ മു​സ​ഫ​ർ​പൂ​ർ ശി​ശു​സം​ര​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ന്ന ബാ​ല​പീ​ഡ​ന​ക്കേ​സു​ക​ൾ അ​ന്വേ​ഷി​ച്ച ഉ​ദ്യോ​ഗ​സ്ഥ​നാ​യ എ.​കെ ശ​ർ​മ​യെ സ്ഥ​ലം മാ​റ്റി​യ സം​ഭ​വ​ത്തി​ലാ​ണ് ന​പ​ടി. ശ​ർ​മ​യെ സ്ഥ​ലം​മാ​റ്റ​രു​തെ​ന്ന് കോ​ട​തി നി​ർ​ദേ​ശം ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​ത് പ​രി​ഗ​ണി​ക്കാ​തെ​യാ​ണ് റാ​വു പ്ര​വ​ർ​ത്തി​ച്ച​ത്.

മു​സ​ഫ​ർ​പൂ​ർ അ​ന്വേ​ഷ​ണ ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന സി​ബി​ഐ ജോ​യി​ന്‍റ് ഡ​യ​റ​ക്ട​റാ​യി​രു​ന്ന ശ​ർ​മ്മ​യെ ഇ​ട​ക്കാ​ല ഡ​യ​റ​ക്ട​റാ​യി ചു​മ​ത​ല​യേ​റ്റ ഉ​ട​നാ​ണ് നാ​ഗേ​ശ്വ​ര റാ​വു സ്ഥ​ലം​മാ​റ്റി​യ​ത്. ഇ​ത് ചോ​ദ്യം ചെ​യ്ത് ശ​ർ​മ്മ സു​പ്രിം കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള കേ​സി​ലെ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നെ, കോ​ട​തി​യു​ടെ അ​നു​മ​തി കൂ​ടാ​തെ സ്ഥ​ലം​മാ​റ്റി​യ​ത് കോ​ട​തി അ​ല​ക്ഷ്യ​മാ​ണെ​ന്ന് ചീ​ഫ് ജ​സ്റ്റീ​സ് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ദൈ​വ​ത്തി​ന് മാ​ത്ര​മേ ഇ​നി നാ​ഗേ​ശ്വ​ര​റാ​വു​വി​നെ ര​ക്ഷി​ക്കാ​നാ​കൂ എ​ന്നാ​യി​രു​ന്നു കേ​സ് പ​രി​ഗ​ണി​ച്ച കോ​ട​തി അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.