ഇ​വി​ടെ യു​ദ്ധം മു​റു​കു​ന്നു, അ​വി​ടെ വി​മാ​നം മു​റു​ക്കു​ന്നു; ആ​ദ്യ റ​ഫാ​ൽ വി​മാ​നം സെ​പ്റ്റം​ബ​റി​ൽ
Tuesday, February 12, 2019 2:21 PM IST
ന്യൂ​ഡ​ൽ​ഹി: റ​ഫാ​ലി​ൽ സ​ർ​ക്കാ​രും പ്ര​തി​പ​ക്ഷ​വും ത​മ്മി​ലു​ള്ള യു​ദ്ധം മു​റു​കു​മ്പോ​ൾ ക​രാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ മു​ൻ​നി​ശ്ച​യ​പ്ര​കാ​രം മു​ന്നേ​റു​ന്നു. റ​ഫാ​ൽ യു​ദ്ധ​വി​മാ​നം ഈ ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ ഇ​ന്ത്യ​ക്ക് ല​ഭി​ക്കു​മെ​ന്ന് ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. സെ​പ്റ്റം​ബ​റി​ൽ ആ​ദ്യ​ത്തെ വി​മാ​നം എ​ത്തു​മെ​ന്നാ​ണ് വ്യോ​മ​സേ​ന ന​ൽ​കു​ന്ന വി​വ​രം. എ​എ​ൻ​ഐ ആ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. മു​ൻ നി​ശ്ച​യ പ്ര​കാ​രം ക​രാ​ർ മു​ന്നോ​ട്ടു​പോ​കു​ക​യാ​ണ്. ഫ്രാ​ൻ​സ് ആ​ദ്യ​ത്തെ വി​മാ​നം ഇ​ന്ത്യ​ക്ക് ഉ​ട​ൻ കൈ​മാ​റും- എ​എ​ൻ​ഐ ട്വീ​റ്റി​ൽ പ​റ​ഞ്ഞു.
റ​ഫാ​ൽ യു​ദ്ധ​വി​മാ​ന ഇ​ട​പാ​ടി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​നി​ൽ അം​ബാ​നി​യു​ടെ ഇ​ട​നി​ല​ക്കാ​ര​നാ​യി പ്ര​വ​ർ​ത്തി​ച്ചെ​ന്ന ഗു​രു​ത ആ​രോ​പ​ണ​വു​മാ​യി കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി ഇ​ന്ന് രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഡ​ൽ​ഹി​യി​ൽ കോ​ൺ​ഗ്ര​സ് ആ​സ്ഥാ​ന​ത്ത് ന​ട​ന്ന വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ് രാ​ഹു​ൽ പ്ര​ധാ​ന​മ​ന്ത്രി​ക്കെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

ക​രാ​റി​ന് 10 ദി​വ​സം മു​മ്പ് റി​ല​യ​ൻ​സ് ഡി​ഫ​ൻ​സ് ക​മ്പ​നി ഉ​ട​മ അ​നി​ൽ അം​ബാ​നി ഫ്ര​ഞ്ച് പ്ര​തി​രോ​ധ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ത​ന്‍റെ ക​മ്പ​നി കൂ​ടി ഉ​ൾ​പ്പെ​ടു​ന്ന ധാ​ര​ണാ​പ​ത്രം പ്ര​ധാ​ന​മ​ന്ത്രി ഒ​പ്പി​ടു​മെ​ന്ന് അം​ബാ​നി ഫ്ര​ഞ്ച് പ്ര​തി​രോ​ധ ഉ​ദ്യോ​ഗ​സ്ഥ​രെ അ​റി​യി​ച്ചു. പ്ര​ധി​രോ​ധ​മ​ന്ത്രി​ക്കു പോ​ലും ക​രാ​റി​നെ​ക്കു​റി​ച്ച് അ​റി​വി​ല്ലാ​തെ ഇ​രി​ക്കു​മ്പോ​ഴാ​ണ് അം​ബാ​നി വി​വ​രം അ​റി​ഞ്ഞ​തെ​ന്നും ച​ർ​ച്ച ന​ട​ത്തി​യ​തെ​ന്നും രാ​ഹു​ൽ ആ​രോ​പി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി​യാ​ണ് അം​ബാ​നി​ക്ക് വി​വ​രം ചോ​ർ​ത്തി ന​ൽ​കി​യ​ത്. ഔ​ദ്യോ​ഗി​ക ര​ഹ​സ്യ​നി​യ​മം ലം​ഘി​ച്ച​തി​ന് പ്ര​ധാ​ന​മ​ന്ത്രി​ക്കെ​തി​രെ ക്രി​മി​ന​ൽ കേ​സെ​ടു​ക്ക​ണ​മെ​ന്നും വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും രാ​ഹു​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

എ​യ​ർ​ബ​സ് ക​മ്പ​നി ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ഇ ​മെ​യി​ൽ സ​ന്ദേ​ശം പു​റ​ത്തു​വി​ട്ടു​കൊ​ണ്ടാ​ണ് രാ​ഹു​ൽ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്.

റ​ഫാ​ൽ‌ ക​രാ​റി​നു 10 ദി​വ​സം മു​മ്പ് എ​ങ്ങ​നെ​യാ​ണ് അ​നി​ൽ അം​ബാ​നി വി​വ​രം അ​റി​ഞ്ഞ​ത്. പ്ര​തി​രോ​ധ​മ​ന്ത്രി, എ​ച്ച്എ​എ​ൽ, വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി എ​ന്നി​വ​ർ ക​രാ​റി​നെ​ക്കു​റി​ച്ച് അ​റി​ഞ്ഞി​രു​ന്നി​ല്ല. എ​ന്നാ​ൽ അ​നി​ൽ അം​ബാ​നി വി​വ​രം അ​റി​ഞ്ഞു. ഇ​ത് സ​ത്യ​മാ​ണെ​ങ്കി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​ട​ത്തി​യ​ത് ഔ​ദ്യോ​ഗി​ക ര​ഹ​സ്യ​നി​യ​മ​ത്തി​ന്‍റെ ലം​ഘ​ന​മാ​ണ്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി​ക്കെ​തി​രെ ക്രി​മി​ന​ൽ കേ​സെ​ടു​ക്ക​ണം. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശ​ന​ത്തി​നു മു​മ്പ് എ​ങ്ങ​നെ​യാ​ണ് അ​നി​ൽ അം​ബാ​നി​ക്ക് ഫ്ര​ഞ്ച് അ​ധി​കൃ​ത​രു​മാ​യി ച​ർ​ച്ച ന​ട​ത്താ​ൻ സാ​ധി​ക്കു​ക​യെ​ന്നും രാ​ഹു​ൽ ചോ​ദി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.