പു​ല്‍​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തെ രാ​ഷ്ട്രീ​യ​മാ​യി ഉ​പ​യോ​ഗി​ക്ക​രു​തെ​ന്ന് യെ​ച്ചൂ​രി
Saturday, February 16, 2019 11:36 PM IST
ന്യൂ​ഡ​ൽ​ഹി: പു​ല്‍​വാ​മ​യി​ല്‍ ന​ട​ന്ന ഭീ​ക​രാ​ക്ര​മ​ണ​ത്തെ രാ​ഷ്ട്രീ​യ​മാ​യി ഉ​പ​യോ​ഗി​ക്ക​രു​തെ​ന്ന് സി​പി​എം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി. ആ​ക്ര​മ​ണം തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​നോ അ​ജ​ണ്ട​യാ​യോ ഉ​പ​യോ​ഗി​ച്ചാ​ല്‍ ജ​ന​ങ്ങ​ള്‍ ശ​ക്ത​മാ​യ തി​രി​ച്ച​ടി ന​ല്‍​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കാ​ഷ്മീ​ർ പ്ര​ശ്‌​നം തെ​ര​ഞ്ഞെ​ടു​പ്പ് അ​ജ​ണ്ട​യാ​ക്കി​യാ​ല്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ മ​റു​പ​ടി പ​റ​യേ​ണ്ടി വ​രു​മെ​ന്നും യെ​ച്ചൂ​രി വ്യ​ക്ത​മാ​ക്കി.

ഇ​ത് രാ​ജ്യ​ത്തി​നെ​തി​രെ​യു​ള്ള ആ​ക്ര​മ​ണ​മാ​ണ്. ഒ​രു വി​ഭാ​ഗ​ത്തി​നോ മ​ത​ത്തി​നോ എ​തി​ര​ല്ല. ജ​ന​ങ്ങ​ള്‍ അ​ങ്ങ​നെ പ്ര​ച​രി​പ്പി​ക്ക​രു​ത്. ഭീ​ക​ര​വാ​ദി​ക​ളു​ടെ കെ​ണി​യി​ല്‍ ന​മ്മ​ള്‍ വീ​ഴ​രു​ത്. മ​ത​ത്തി​ന്‍റെ പേ​രി​ല്‍ ജ​ന​ങ്ങ​ളെ ഭി​ന്നി​പ്പി​ച്ച് രാ​ജ്യ​ത്ത് അ​ശാ​ന്തി ഉ​ണ്ടാ​ക്കാ​നു​ള്ള ശ്ര​മ​ത്തെ ന​മ്മ​ള്‍ ഒ​റ്റ​ക്കെ​ട്ടാ​യി നേ​രി​ട​ണം- അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.