ജു​ഡീ​ഷ്യ​ൽ ആ​ക്ടി​വി​സ​ത്തി​ന് ഉ​ത്ത​ര​വാ​ദി സ​ർ​ക്കാ​രു​ക​ൾ: ജ​സ്റ്റീ​സ് കു​ര്യ​ൻ ജോ​സ​ഫ്
Sunday, February 17, 2019 3:50 AM IST
കൊ​ച്ചി: ജ​ന​താ​ത്പ​ര്യം എ​ന്ന കുരുക്കില്‍ കോ​ട​തി​ക​ൾ വീ​ഴ​രു​തെ​ന്ന് ജ​സ്റ്റീ​സ് കു​ര്യ​ൻ ജോ​സ​ഫ്. ജു​ഡീ​ഷ്യ​ൽ ആ​ക്ടി​വി​സം എ​ന്നു വി​ളി​ക്ക​പ്പെ​ടു​ന്ന സം​ഭ​വ​ങ്ങ​ൾ കോ​ട​തി​യു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​വു​ന്ന​തി​ന് ഉ​ത്ത​ര​വാ​ദി സ​ർ​ക്കാ​രു​ക​ളാ​ണെ​ന്നും കു​ര്യ​ൻ ജോ​സ​ഫ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ജ​ന​ങ്ങ​ൾ​ക്ക് എ​ന്താ​ണ് അ​ഭി​ല​ഷ​ണീ​യ​മെ​ന്ന​ത് നോ​ക്കേ​ണ്ട​ത് ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ സ​ഭ​ക​ളാ​ണ്. ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ കാ​ര്യ​ങ്ങ​ളാ​ണ് കോ​ട​തി പ​രി​ശോ​ധി​ക്കേ​ണ്ട​ത്. നി​യ​മ​ങ്ങ​ളു​ടെ​യും തീ​രു​മാ​ന​ങ്ങ​ളു​ടെ​യും ഭ​ര​ണ​ഘ​ട​നാ സാ​ധു​ത നോ​ക്കു​ക​യാ​ണ് കോ​ട​തി​യു​ടെ ല​ക്ഷ്യം. ജ​ന​പ്രീ​തി​യെ ബാ​ധി​ക്കു​മോ എ​ന്ന് ഭ​യ​ക്കു​ന്ന​തി​നാ​ൽ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ മ​ടി​ക്കു​ന്ന വി​ഷ​യ​ങ്ങ​ൾ സ​ർ​ക്കാ​രു​ക​ൾ കോ​ട​തി​ക്കു വി​ടു​ക​യാ​ണ്- കു​ര്യ​ൻ ജോ​സ​ഫ് പ​റ​ഞ്ഞു.

ഭ​ര​ണ​ഘ​ട​ന​യു​ടെ കാ​വ​ലാ​ളാ​ണ് കോ​ട​തി. കോ​ട​തി നോ​ക്കേ​ണ്ട​ത് കാ​ല​ത്തി​ന്‍റെ വീ​ക്ഷ​ണ​മ​ല്ല, ഭ​ര​ണ​ഘ​ട​ന​യു​ടെ വീ​ക്ഷ​ണ​മാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.