ആരോഗ്യം മോശം: ഇഡിയുടെ ചോ​ദ്യം​ചെ​യ്യ​ലി​ന് റോ​ബ​ർ​ട്ട് വ​ദ്ര എ​ത്തി​യി​ല്ല
Tuesday, February 19, 2019 1:45 PM IST
ന്യൂ​ഡ​ൽ​ഹി: അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​ന​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ൻ​ഫോ​ഴ്സ്മെ​ന്‍റി​ന്‍റെ ചോ​ദ്യം ചെ​യ്യ​ലി​നാ​യി റോ​ബ​ർ​ട്ട് വ​ദ്ര എ​ത്തി​യി​ല്ല. ഭ​ക്ഷ്യ വി​ഷ​ബാ​ധ​യെ​ത്തു​ട​ർ​ന്ന് ആ​രോ​ഗ്യം മോ​ശ​മാ​യ​തി​നാ​ൽ വ​ദ്ര വി​ശ്ര​മ​ത്തി​ലാ​ണെ​ന്നും അ​തു​കൊ​ണ്ടാ​ണ് ചോ​ദ്യം ചെ​യ്യ​ലി​നെ​ത്താ​ഞ്ഞ​തെ​ന്നും വ​ദ്ര​യു​ടെ അ​ഭി​ഭാ​ഷ​ക​ൻ പ​റ​ഞ്ഞു.

ബി​സി​ന​സ് കൂ​ട്ടാ​ളി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ബി​നാ​മി ഇ​ട​പാ​ട് വ​ഴി ല​ണ്ട​നി​ല്‍ ആ​ഡം​ബ​ര വി​ല്ല ഉ​ള്‍​പ്പെ​ടെ​യു​ള്ള സ്വ​ത്ത് വ​ക​ക​ള്‍ സ​മ്പാ​ദി​ച്ചെ​ന്നാണ് കേസ്. ഈ കേ​സി​ല്‍ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് വ​ദ്ര​യെ നേരത്തെയും ചോ​ദ്യം ചെ​യ്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.