ലോ​ക​ക​പ്പി​ൽ ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും ഏ​റ്റു​മു​ട്ടും; മ​ത്സ​രം മാ​റ്റ​മി​ല്ലാ​തെ ന​ട​ക്കു​മെ​ന്ന് ഐ​സി​സി
Wednesday, February 20, 2019 4:52 AM IST
ദു​ബാ​യ്: ഏ​ക​ദി​ന ലോ​ക​ക​പ്പി​ൽ ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും ത​മ്മി​ലു​ള്ള മ​ത്സ​രം മാ​റ്റ​മി​ല്ലാ​തെ ന​ട​ക്കു​മെ​ന്ന് ഐ​സി​സി. മ​ത്സ​രം റ​ദ്ദാ​ക്കാ​നു​ള്ള സൂ​ച​ന​ക​ളൊ​ന്നും നി​ല​വി​ലി​ല്ലെ​ന്ന് ഐ​സി​സി സി​ഇ​ഒ ഡേ​വ് റി​ച്ചാ​ർ​ഡ്സ​ൺ പ​റ​ഞ്ഞു. മ​ത്സ​ര​ക്ര​മ​ത്തി​ൽ മാ​റ്റ​മു​ണ്ടാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. സ്പോ​ർ​ട്സി​ന് പ്ര​ത്യേ​കി​ച്ച് ക്രി​ക്ക​റ്റി​ന് ആ​ളു​ക​ളെ ഒ​ന്നി​പ്പി​ക്കു​ന്ന​തി​നു അ​ദ്ഭു​ത​ക​ര​മാ​യ ക​ഴി​വു​ണ്ട്. മു​ൻ നി​ശ്ച​യ​പ്ര​കാ​ര​മു​ള്ള മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കാ​തി​രി​ക്കു​ന്ന​തി​ന് നി​ല​വി​ൽ സാ​ഹ​ച​ര്യ​മൊ​ന്നും ഇ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നേ​ര​ത്തെ ഹ​ർ​ഭ​ജ​ൻ സിം​ഗ് അ​ട​ക്ക​മു​ള്ള മു​ൻ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് താ​ര​ങ്ങ​ളും ആ​രാ​ധ​ക​രും ലോ​ക​ക​പ്പി​ൽ പാ​ക്കി​സ്ഥാ​നു​മാ​യു​ള്ള മ​ത്സ​രം ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. രാ​ജ്യ​മാ​ണ് ആ​ദ്യം, ലോ​ക​ക​പ്പി​ൽ പാ​ക്കി​സ്ഥാ​നെ​തി​രെ ഇ​ന്ത്യ ക​ളി​ക്ക​രു​തെ​ന്ന് ഹ​ർ​ഭ​ജ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

ഇം​ഗ്ല​ണ്ടി​ല്‍ മേ​യ് അ​വ​സാ​നം മു​ത​ലാ​ണ് ലോ​ക​ക​പ്പി​ന് തു​ട​ക്ക​മാ​കു​ക. ക​ങ്കാ​രു​പ്പ​ട​യാ​ണ് നി​ല​വി​ലെ ജേ​താ​ക്ക​ള്‍. ഇ​നി 99 ദി​വ​സ​ങ്ങ​ളാ​ണു ക്രി​ക്ക​റ്റി​ന്‍റെ ലോ​ക പോ​രാ​ട്ട​ത്തി​ന്. ത്തു ​ടീ​മു​ക​ളാ​ണ് ഇ​ക്കു​റി. ഗ്രൂ​പ്പ് അ​ടി​സ്ഥാ​ന​ത്തി​ല​ല്ലാ​ത്ത​തി​നാ​ൽ ഓ​രോ ടീ​മും ഒ​മ്പ​ത് മ​ത്സ​രം വീ​തം ക​ളി​ക്ക​ണം. ഓ​രോ ടീ​മും പ​ര​സ്പ​രം ഏ​റ്റു മു​ട്ടി ആ​ദ്യ നാ​ലു ടീ​മു​ക​ൾ സെ​മി​യി​ലെ​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.