ജ​വാ​ന്‍റെ സം​സ്കാ​ര ച​ട​ങ്ങി​ൽ ഷൂ ​ധ​രി​ച്ച് ബി​ജെ​പി നേ​താ​ക്ക​ൾ; പ്ര​തി​ഷേ​ധി​ച്ച് ബ​ന്ധു​ക്ക​ൾ
Wednesday, February 20, 2019 5:53 PM IST
ല​ക്നോ: പു​ൽ​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ വീ​ര​മൃ​ത്യു വ​രി​ച്ച ജ​വാ​ന്‍റെ സം​സ്കാ​ര ച​ട​ങ്ങി​ൽ കേ​ന്ദ്ര​മ​ന്ത്രി ഉ​ൾ​പ്പെ​ടെ​യു​ള്ള ബി​ജെ​പി നേ​താ​ക്ക​ൾ ഷൂ ​ധ​രി​ച്ച​തി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി ബ​ന്ധു​ക്ക​ൾ. ജ​വാ​നോ​ട് നേ​താ​ക്ക​ൾ അ​നാ​ദ​ര​വ് കാ​ണി​ച്ചെ​ന്നാ​ണ് ബ​ന്ധു​ക്ക​ൾ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്.

ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ മ​രി​ച്ച മീ​റ​റ്റി​ൽ​നി​ന്നു​ള്ള ജ​വാ​ൻ അ​ജ​യ്കു​മാ​റി​ന്‍റെ സം​സ്കാ​ര ച​ട​ങ്ങി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം. കേ​ന്ദ്ര​മ​ന്ത്രി സ​ത്യ​പാ​ൽ സിം​ഗ്, ഉ​ത്ത​ർ​പ്ര​ദേ​ശ് മ​ന്ത്രി സി​ദ്ധാ​ർ​ഥ്നാ​ഥ് സിം​ഗ്, മീ​റ​റ്റ് ബി​ജെ​പി എം​എ​ൽ​എ രാ​ജേ​ന്ദ്ര അ​ഗ​ർ​വാ​ൾ എ​ന്നി​വ​ർ ച​ട​ങ്ങി​നെ​ത്തി​യി​രു​ന്നു. ഒ​ന്നാം നി​ര​യി​ലാ​ണ് നേ​താ​ക്ക​ൾ ഇ​രു​ന്ന​ത്. എ​ന്നാ​ൽ ഇ​വ​ർ ചെ​രി​പ്പ് അ​ഴി​ച്ചു​മാ​റ്റാ​ൻ ത​യാ​റാ​യി​ല്ല.

ഇ​തോ​ടെ ബ​ന്ധു​ക്ക​ൾ എ​തി​ർ​പ്പു​മാ​യി രം​ഗ​ത്തെ​ത്തി. ഷൂ ​മാ​റ്റാ​ൻ ഒ​രാ​ൾ നേ​താ​ക്ക​ളോ​ട് ആ​വ​ശ്യ​പ്പെ​ടു​ക​യും തു​ട​ർ​ന്ന് നേ​താ​ക്ക​ൾ ഷൂ ​അ​ഴി​ച്ചു​വ​യ്ക്കു​ക​യു​മാ​യി​രു​ന്നു. ഇ​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്. മും​ബൈ പോ​ലീ​സ് ക​മ്മീ​ഷ​ണ​റാ​യി​രു​ന്ന സ​ത്യ​പാ​ൽ സിം​ഗ് വി​ര​മി​ച്ച ശേ​ഷം ബി​ജെ​പി​യി​ൽ ചേ​രു​ക​യാ​യി​രു​ന്നു.

നേ​ര​ത്തെ, ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട ജ​വാ​ന്‍റെ വി​ലാ​പ​യാ​ത്ര​യി​ൽ ബി​ജെ​പി എം​പി സാ​ക്ഷി മ​ഹാ​രാ​ജ് ചി​രി​ച്ച് കൈ​വീ​ശി​യ​ത് വി​മ​ർ​ശ​നം ക്ഷ​ണി​ച്ചു​വ​രു​ത്തി​യി​രു​ന്നു. മ​ല​യാ​ളി​യാ​യ ജ​വാ​ൻ വ​സ​ന്ത​കു​മാ​റി​ന്‍റെ മൃ​ത​ദേ​ഹ​ത്തി​നു സ​മീ​പം​നി​ന്നു ചി​ത്ര​മെ​ടു​ത്ത് ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റ് ചെ​യ്ത കേ​ന്ദ്ര​മ​ന്ത്രി അ​ൽ​ഫോ​ൻ​സ് ക​ണ്ണ​ന്താ​ന​വും വി​മ​ർ​ശ​ന​ത്തി​നി​ര​യാ​യി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.