ഇ​ദാ​യ് ചു​ഴ​ലി​ക്കാ​റ്റ്: മരണസംഖ്യ 182 ആയി
Tuesday, March 19, 2019 4:19 AM IST
ഹ​രാ​രെ: ഇ​ദാ​യ് ചു​ഴ​ലി​ക്കാ​റ്റി​നെ തു​ട​ർ​ന്ന് മൊ​സാം​ബി​ക്കി​ലും അ​യ​ൽ​രാ​ജ്യ​മാ​യ സിം​ബാ​ബ്‌​വേ​യി​ലും മ​രി​ച്ച​വ​രു​ടെ എ​ണ്ണം 182 ആ​യി. അ​തേ​സ​മ​യം, മൊ​സാം​ബി​ക്കി​ൽ മ​ര​ണ​സം​ഖ്യ ആ​യി​രം ക​ട​ന്നേ​ക്കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ഫി​ലി​പ് ന്യൂ​സി വ്യ​ക്ത​മാ​ക്കി. ദു​രി​ത​ബാ​ധി​ത​പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ക്കുകയും ചെയ്തു.

മൊ​സാം​ബി​ക്കി​ലെ തു​റ​മു​ഖ​ന​ഗ​ര​മാ​യ ബൈ​റ​യി​ലാ​ണ് കൂ​ടു​ത​ൽ നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​ത്. ഇ​വി​ട​ത്തെ 90 ശ​ത​മാ​നം കെ​ട്ടി​ട​ങ്ങ​ൾ​ക്കും കേ​ടു​പാ​ടു​ക​ളോ ത​ക​ർ​ച്ച​യോ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. ഇ​രു രാ​ജ്യ​ങ്ങ​ളി​ലു​മാ​യി 15 ല​ക്ഷ​ത്തോ​ളം പേ​രെ ചു​ഴ​ലി​ക്കാ​റ്റ് ബാ​ധി​ച്ചു​വെ​ന്നാ​ണ് യു​എ​ന്നും സ​ര്‍​ക്കാ​രു​ക​ളും വി​ല​യി​രു​ത്തു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.