ചൈ​ന​യി​ലെ കെ​മി​ക്ക​ൽ ഫാ​ക്ട​റി​യി​ലെ പൊ​ട്ടി​ത്തെ​റി: മ​ര​ണ​സം​ഖ്യ 47 ആ​യി
Friday, March 22, 2019 12:49 PM IST
ബെ​യ്ജിം​ഗ്: കി​ഴ​ക്ക​ൻ ചൈ​ന​യി​ലെ കെ​മി​ക്ക​ൽ ഫാ​ക്ട​റി​യി​ലു​ണ്ടാ​യ പൊ​ട്ടി​ത്തെ​റി​യി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 47 ആ​യി. ജി​യാം​ഗ്സു പ്ര​വി​ശ്യ​യി​ലെ യാ​ൻ​ചെം​ഗി​ലു​ള്ള ഫാ​ക്ട​റി​യി​ലാ​ണ് വ്യാ​ഴാ​ഴ്ച സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. പ​രി​ക്കേ​റ്റ​വ​രി​ൽ പ​ല​രു​ടെ​യും നി​ല ഗു​രു​ത​ര​മാ​ണ്.

സ്ഫോ​ട​ന​ത്തി​നു പി​ന്നാ​ലെ സ​മീ​പ മേ​ഖ​ല​യി​ൽ 2.2 തീ​വ്ര​ത​യു​ള്ള ഭൂ​ച​ല​നം ഉ​ണ്ടാ​യി. നി​ര​വ​ധി വീ​ടു​ക​ളു​ടെ ചി​ല്ലു​ക​ൾ ത​ക​ർ​ന്നു. പൊ​ട്ടി​ത്തെ​റി​യെ തു​ട​ർ​ന്ന് ആ​കാ​ശ​ത്തേ​ക്കു വ​മി​ക്കു​ന്ന പു​ക​യി​ൽ വി​ഷം അ​ട​ങ്ങി​യി​ട്ടു​ണ്ടെ​ന്നും മു​ന്ന​റി​യി​പ്പു ന​ല്കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.