വി​നോ​ദ​യാ​ത്രാ സം​ഘ​ത്തി​ന്‍റെ ബ​സി​നു തീ​പി​ടി​ച്ചു; 26 പേ​ർ വെ​ന്തു​മ​രി​ച്ചു
Saturday, March 23, 2019 5:38 AM IST
ചാം​ഗ്ഷ: ചൈ​ന​യി​ൽ ബ​സി​നു തീ​പി​ടി​ച്ച് 26 പേ​ർ വെ​ന്തു​മ​രി​ച്ചു. ഹു​നാ​ൻ പ്ര​വി​ശ്യ​യി​ലെ ചാം​ഗ്ദെ​യി​ലാ​യി​രു​ന്നു അ​പ​ക​ടം. അ​പ​ക​ട​ത്തി​ൽ 28 പേ​ർ​ക്കു പ​രി​ക്കേ​റ്റു. ഇ​വ​രി​ൽ ചി​ല​രു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

വി​നോ​ദ യാ​ത്ര​ക്കാ​രു​മാ​യി പോ​യ ടൂ​റി​സ്റ്റ് ബ​സ് ഹാ​ൻ​ഷൗ കൗ​ണ്ടി​യി​ലെ ദേ​ശീ​യ​പാ​ത​യി​ലൂ​ടെ സ​ഞ്ച​രി​ക്ക​വെ തീ​പി​ടി​ച്ചു ക​ത്തു​യ​മ​രു​ക​യാ​യി​രു​ന്നു. വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ടാ​യി​രു​ന്നു അ​പ​ക​ടം. അ​പ​ക​ട ​കാ​ര​ണം വ്യ​ക്ത​മ​ല്ല. 56 പേ​ർ അ​പ​ക​ട​സ​മ​യ​ത്ത് ബ​സി​ലു​ണ്ടാ​യി​രു​ന്ന​താ​യി ക​മ്മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി ഓ​ഫ് ചൈ​ന​യു​ടെ ഹു​നാ​ൻ പ്ര​വി​ശ്യാ ക​മ്മി​റ്റി വ​ക്താ​വ് അ​റി​യി​ച്ചു.

ര​ണ്ടു ഡ്രൈ​വ​ർ​മാ​രും ര​ണ്ടു ഗൈ​ഡു​ക​ളും ബ​സി​ലു​ണ്ടാ​യി​രു​ന്നു. ര​ണ്ടു ഡ്രൈ​വ​ർ​മാ​രെ​യും അ​റ​സ്റ്റ് ചെ​യ്ത​താ​യും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.