കാ​ഷ്മീ​രി​ലെ നൗ​ഷേ​ര​യി​ലും പാ​ക് വെ​ടി​വ​യ്പ്
Sunday, March 24, 2019 2:34 PM IST
ശ്രീ​ന​ഗ​ർ:​ ജ​മ്മു​കാ​ഷ്മീ​രി​ൽ വീ​ണ്ടും പാ​ക്കി​സ്ഥാ​ൻ പ്ര​കോ​പ​നം. രാ​ജൗ​രി​യി​ലെ നൗ​ഷേ​ര സെ​ക്ട​റി​ലാ​ണ് പാ​ക്കി​സ്ഥാ​ൻ വീ​ണ്ടും വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ ലം​ഘി​ച്ച​ത്. ഇ​ന്ത്യ​ൻ പോ​സ്റ്റു​ക​ൾ​ക്കു നേ​രെ​യാ​യി​രു​ന്നു പാ​ക് ആ​ക്ര​മ​ണം.

രാ​വി​ലെ​യും അ​തി​ര്‍​ത്തി​യി​ൽ പാ​ക്കി​സ്ഥാ​ൻ വെ​ടി​നി​ര്‍​ത്ത​ൽ ക​രാ​ര്‍ ലം​ഘി​ച്ചി​രു​ന്നു. കാ​ഷ്മീ​രി​ലെ പൂ​ഞ്ച് മേ​ഖ​ല​യി​ൽ പാ​ക്കി​സ്ഥാ​ൻ ന​ട​ത്തി​യ വെ​ടി​വ​യ്പി​ൽ സൈ​നി​ക​ൻ വീ​ര​മൃ​ത്യു​വ​രി​ച്ചി​രു​ന്നു.

സൈ​നി​ക പോ​സ്റ്റു​ക​ൾ​ക്ക് നേ​രെ​യാ​ണ് പൂഞ്ചിലും പാ​ക്കി​സ്ഥാ​ൻ വെ​ടി​യു​തി​ര്‍​ത്ത​ത്. പാ​ക് ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്നു ഇ​ന്ത്യ​ൻ സൈ​ന്യം ശ​ക്ത​മാ​യി തി​രി​ച്ച​ടി​ക്കു​ക​യും ചെ​യ്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.