സൂ​ര്യാ​ഘാ​ത​ത്തി​ൽ ഇ​ന്ന് ര​ണ്ടു മ​ര​ണം? ചൂ​ടി​ൽ ത​ല​ചു​റ്റി കേ​ര​ളം
Sunday, March 24, 2019 3:15 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് സൂ​ര്യാ​ഘാ​ത​മേ​റ്റ് ഇ​ന്ന് ര​ണ്ടു പേ​ർ മ​രി​ച്ച​താ​യി റി​പ്പോ​ർ​ട്ട്. പാ​റ​ശാ​ല​യി​ൽ മ​ധ്യ​വ​യ​സ്ക​നും ക​ണ്ണൂ​ർ വെ​ള്ളോ​റ​യി​ൽ വ​യോ​ധി​ക​നു​മാ​ണ് കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ച​ത്. പാ​റ​ശാ​ല​യി​ൽ ക​രു​ണാ​ക​ര​ൻ (42) എ​ന്ന​യാ​ൾ വ​യ​ലി​ൽ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ക്കു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹ​ത്തി​ൽ പൊ​ള്ള​ലേ​റ്റ പാ​ടു​ക​ളു​ണ്ട്. വെ​ള്ളോ​റ​യി​ൽ കാ​ട​ൻ​വീ​ട്ടി​ൽ നാ​രാ​യ​ണ​ൻ (67) എ​ന്ന​യാ​ളാ​ണ് മ​രി​ച്ച​ത്. ഇ​യാ​ളു​ടെ​യും മൃ​ത​ദേ​ഹ​ത്തി​ലും പൊ​ള്ള​ലേ​റ്റ പാ​ടു​ക​ളു​ണ്ട്.

അ​തേ​സ​മ​യം, ഇ​രു​വ​രു​ടെ​യും പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് ല​ഭി​ച്ചാ​ൽ മാ​ത്ര​മേ ഇ​ക്കാ​ര്യം ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ക്കാ​ൻ സാ​ധി​ക്കൂ. ഇ​തി​നി​ടെ കൊ​ല്ലം പു​ന​ലൂ​രി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ ആ​ർ​എ​സ്പി നേ​താ​വി​നും സൂ​ര്യാ​ഘാ​ത​മേ​റ്റു. പു​ന​ലൂ​ർ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി നാ​സ​ർ ഖാ​നാ​ണ് പൊ​ള്ള​ലേ​റ്റ​ത്. ഇ​യാ​ളെ ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കാ​സ​ർ​ഗോ​ട്ട് മൂ​ന്നു വ​യ​സു​കാ​രി​ക്കും പൊ​ള്ള​ലേ​റ്റു. കു​ന്പ​ള സ്വ​ദേ​ശി മ​ർ​വ​യ്ക്കാ​ണ് സൂ​ര്യ​ഘാ​ത​മേ​റ്റ​ത്.

അ​ന്ത​രീ​ക്ഷ താ​പ​നി​ല വ​ർ​ധി​ച്ച തോ​തി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന​തി​നാ​ൽ മ​തി​യാ​യ മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. വെ​യി​ൽ നേ​രി​ട്ടേ​ൽ​ക്കു​ന്ന വി​ധ​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്കു സൂ​ര്യാ​ഘാ​തം ഏ​ൽ​ക്കാ​നു​ള്ള സാ​ധ്യ​ത ഏ​റെ​യാ​ണ്. രാ​വി​ലെ 11 മ​ണി മു​ത​ല്‍ 3മ​ണി​വ​രെ നേ​രി​ട്ട് സൂ​ര്യ​പ്ര​കാ​ശം ഏ​ല്‍​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ദു​ര​ന്ത നി​വാ​ര​ണ അ​തോ​റ്റി​യും മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.