ആ​ളി​ക്ക​ത്തി ആ​ന്ദ്രേ റ​സ​ൽ; ഹൈ​ദ​രാ​ബാ​ദി​ന്‍റെ കൂ​റ്റ​ൻ സ്കോ​ർ കോ​ൽ​ക്ക​ത്ത മ​റി​ക​ട​ന്നു
Sunday, March 24, 2019 8:21 PM IST
കോ​ൽ​ക്ക​ത്ത: അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ ആ​ളി​ക്ക​ത്തി​യ ആ​ന്ദ്രേ റ​സ​ലും ശു​ഭ്മാ​ൻ ഗി​ല്ലും സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദി​നെ​തി​രെ കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​ന് വി​ജ​യ​മൊ​രു​ക്കി. ഐ​പി​എ​ൽ പ​ന്ത്ര​ണ്ടാം പ​തി​പ്പി​ലെ ആ​ദ്യ​മ​ത്സ​ര​ത്തി​ൽ കോ​ൽ​ക്ക​ത്ത​യ്ക്ക് ആ​റു വി​ക്ക​റ്റി​ന്‍റെ ജ​യം. ഹൈ​ദ​രാ​ബാ​ദ് ഉ​യ​ർ​ത്തി​യ 182 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം കോ​ൽ​ക്ക​ത്ത 19.4 ഓ​വ​റി​ൽ മ​റി​ക​ട​ന്നു. അ​വ​സാ​ന ര​ണ്ടോ​വ​റു​ക​ളി​ൽ 34 വേ​ണ്ടി​യി​രു​ന്ന കോ​ല്‍​ക്ക​ത്തയെ റസലും ഗില്ലും വിജയത്തിൽ എത്തിച്ചു. റ​സ​ൽ 19 പ​ന്തി​ല്‍ നി​ന്ന് 49 റ​ൺ​സും ഗി​ൽ 10 പ​ന്തി​ല്‍ നി​ന്ന് 18 റ​ൺ​സു​മെ​ടു​ത്തു.

സ്കോ​ർ: സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദ് മൂ​ന്നി​ന് 181. കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സ് നാ​ലി​ന് 183.

ഹൈ​ദ​രാ​ബാ​ദ് ഉ​യ​ർ​ത്തി​യ കൂ​റ്റ​ൻ വി​ജ​യ​ല​ക്ഷ്യ​ത്തേ​ക്ക് ബാ​റ്റ് വീ​ശി​യ കോ​ൽ​ക്ക​ത്ത​യ്ക്ക് ര​ണ്ടാം ഓ​വ​റി​ൽ ഓ​പ്പ​ണ​ർ ക്രി​സ്‌ ലി​ന്നി​നെ(7) ന​ഷ്ട​മാ​യ​ത്. ര​ണ്ടാം വി​ക്ക​റ്റി​ല്‍ നി​ധീ​ഷ് റാ​ണ​യും(47 പ​ന്തി​ൽ 68) റോ​ബി​ന്‍ ഉ​ത്ത​പ്പ​യും(27 പ​ന്തി​ൽ 35) ചേ​ര്‍​ന്ന് 80 റ​ണ്‍​സി​ന്‍റെ കൂ​ട്ടു​കെ​ട്ടു​ണ്ടാ​ക്കി. ഇ​രു​വ​രും പു​റ​ത്താ​യ​തോ​ടെ ക്രീ​സി​ലെ​ത്തി​യ ക്യാ​പ്റ്റ​ൻ ദി​നേ​ഷ് കാ​ർ​ത്തി​ക് വെ​റും ര​ണ്ടു റ​ൺ​സെ​ടു​ത്തു മ​ട​ങ്ങി. തു​ട​ർ​ന്നു ക്രീ​സി​ലെ​ത്തി​യ റ​സ​ലാ​ണ് മ​ത്സ​രം കോ​ൽ​ക്ക​ത്ത​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​ക്കി​യ​ത്.

ഹൈ​ദ​രാ​ബാ​ദ് ക്യാ​പ്റ്റ​ൻ ഭു​വ​നേ​ശ്വ​ർ കു​മാ​ർ‌ എ​റി​ഞ്ഞ 19-ാം ഓ​വ​റി​ൽ 21 റ​ൺ​സാ​ണ് റ​സ​ൽ എ​ടു​ത്ത​ത്. അ​വ​സാ​ന ഓ​വ​റി​ൽ വേ​ണ്ടി​യി​രു​ന്ന 14 റ​ൺ​സ് കോ​ൽ​ക്ക​ത്ത ആ​ദ്യ നാ​ലു പ​ന്തു​ക​ളി​ൽ നേ​ടി. ഷാ​ക്കിബ് ഉൾ ഹ​സ​ൻ എ​റി​ഞ്ഞ അ​വ​സാ​ന ഓ​വ​റി​ൽ ര​ണ്ടു സി​ക്സു​ക​ളാ​ണ് ഗി​ൽ പാ​യി​ച്ച​ത്. ഹൈ​ദ​രാ​ബാ​ദി​ന് വേ​ണ്ടി റാ​ഷി​ദ് ഖാ​ൻ, സി​ദ്ദാ​ർ​ഥ് കൗ​ൾ, സ​ന്ദീ​പ് ശ​ർ​മ, ഷാ​ക്കിബ് ഉൾ ​ഹ​സ​ൻ എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.


നേ​ര​ത്തെ, ഓ​സീ​സ് താ​രം ഡേ​വി​ഡ് വാ​ർ​ണ​റു​ടെ ക​രു​ത്തി​ലാണ് ഐ​പി​എ​ല്ലി​ൽ കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​നെ​തി​രെ സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദി​ന് കൂ​റ്റ​ൻ സ്കോ​ർ നേടിയത്. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റി​ങ്ങി​ന് ഇ​റ​ങ്ങി​യ സ​ൺ​റൈ​സേ​ഴ്സ് 20 ഓ​വ​റി​ൽ നാ​ലി​ന് 181 റ​ൺ​സെ​ടു​ത്തു. പ​ന്തു ചു​ര​ണ്ട​ൽ വി​വാ​ദ​ത്തെ തു​ട​ർ​ന്ന വി​ല​ക്കി​ലാ​യി​രു​ന്ന വാ​ർ​ണ​റി​ന്‍റെ അ​ർ​ധ സെ​ഞ്ചു​റി​യാ​ണ് സ​ൺ​റൈ​സേ​ഴ്സി​ന് മി​ക​ച്ച സ്കോ​ർ സ​മ്മാ​നി​ച്ച​ത്. വാ​ർ​ണ​ർ 53 പ​ന്തി​ൽ ഒ​ൻ​പ​തു ബൗ​ണ്ട​റി​യും മൂ​ന്നു സി​ക്സും സ​ഹി​തം 85 റ​ൺ​സെ​ടു​ത്ത് പു​റ​ത്താ​യി.

ഏ​ക​ദി​ന ലോ​ക​ക​പ്പി​നു മു​ന്നോ​ടി​യാ​യി വി​ല​ക്കു നീ​ങ്ങി ക​ള​ത്തി​ലേ​ക്കു മ​ട​ങ്ങി​യെ​ത്തി​യ വാ​ർ​ണ​റാ​യി​രു​ന്നു ശ്ര​ദ്ധാ​കേ​ന്ദ്രം. വാ​ർ​ണ​റി​ലൂ​ടെ മി​ക​ച്ച തു​ട​ക്കം ല​ഭി​ച്ച സ​ൺ​റൈ​സേ​ഴ്സി​ന് മ​ധ്യ​ഓ​വ​റു​ക​ളി​ൽ‌ റ​ൺ​റേ​റ്റ് നി​ല​നി​ർ​ത്താ​ൻ സാ​ധി​ച്ചി​ല്ല. ജോ​ണി ബെ​യ​ർ​സ്റ്റോ(35 പ​ന്തി​ൽ 39), വി​ജ​യ് ശ​ങ്ക​റും (24 പ​ന്തി​ൽ പു​റ​ത്താ​കാ​തെ 40) മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ചു. യൂ​സ​ഫ് പ​ത്താ​ന്(4) കാ​ര്യ​മാ​യൊ​ന്നും ചെ​യ്യാ​ൻ സാ​ധി​ച്ചി​ല്ല. മ​നീ​ഷ് പാ​ണ്ഡെ(8) പു​റ​ത്താ​കാ​തെ​നി​ന്നു. കോ​ൽ​ക്ക​ത്ത​യ്ക്ക് വേ​ണ്ടി ആ​ന്ദ്രേ റ​സ​ൽ ര​ണ്ടും പി​യൂ​ഷ് ചൗ​ള ഒ​രു വി​ക്ക​റ്റ് നേ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.