കോ​ട്ട​യ​ത്ത് നാ​ല് പേ​ർ​ക്ക് സൂ​ര്യാ​ത​പ​മേ​റ്റു
Tuesday, March 26, 2019 2:50 PM IST
കോ​ട്ട​യം: ജി​ല്ല​യി​ൽ ചൊ​വ്വാ​ഴ്ച നാ​ല് പേ​ർ​ക്ക് സൂ​ര്യാ​ത​പം ഏ​റ്റു. കോ​ട്ട​യം, ഉ​ദ​യ​നാ​പു​രം, ഏ​റ്റു​മാ​നൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് സൂ​ര്യാ​ത​പം ഉ​ണ്ടാ​യ​ത്. നി​ർ​മാ​ണ തൊ​ഴി​ലാ​ളി​ക​ളാ​യ പ​ട്ടി​ത്താ​നം സ്വ​ദേ​ശി ത​ങ്ക​ച്ച​ൻ, കു​റു​മു​ള്ളൂ​ർ സ്വ​ദേ​ശി സ​ജി, ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി ശേ​ഖ​ര​ൻ എ​ന്നി​വ​ർ​ക്കാ​ണ് പൊ​ള്ള​ലേ​റ്റ​ത്.

ഇ​വ​രു​ടെ കൈ​യി​ലാ​ണ് പൊ​ള്ള​ലേ​റ്റ​ത്. ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച് പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി വി​ട്ടു. ഏ​റ്റു​മാ​നൂ​രി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​നി​ടെ യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ൻ അ​രു​ണി​നും പൊ​ള്ള​ലേ​റ്റു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.